നെടുമ്പാശ്ശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ 11ലക്ഷം രൂപയുടെ സ്വർണം പിടികൂടി. ബുധനാഴ്ച ജെറ്റ് എയർവേസ് വിമാനത്തിൽ ദോഹയിൽനിന്ന് എത്തിയ കോഴിക്കോട് കൊയിലാണ്ടി സ്വദേശി അഷറഫിെൻറ പക്കൽനിന്നാണ് 353 ഗ്രാം സ്വർണം പിടിച്ചത്. നാല് സ്വർണമാലകൾ അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു. കസ്റ്റംസ് എയർ ഇൻറലിജൻസ് വിഭാഗം ദേഹപരിശോധന നടത്തിയപ്പോഴാണ് സ്വർണം കണ്ടെത്തിയത്. അസിസ്റ്റൻറ് കമീഷണർ ഇ.വി. ശിവരാമെൻറ നേതൃത്വത്തിലാണ് സ്വർണം പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.