ഇരുനിലക്കെട്ടിടം തകർന്നുവീണ്​ മൂന്നുപേർക്ക്​ പരിക്ക്​

ഇരുനിലക്കെട്ടിടം തകർന്ന് മൂന്നുപേർക്ക് പരിക്ക് ചെങ്ങന്നൂര്‍: ഇരുനിലക്കെട്ടിടം തകര്‍ന്നുവീണ് മൂന്നുപേര്‍ക്ക് പരിക്ക്. രണ്ടുപേരുടെ നില ഗുരുതരം. കാരയ്ക്കാട് പട്ടങ്ങാട്ട് 73ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖ ഓഫിസ് കെട്ടിടമാണ് തകര്‍ന്നത്. 40 വര്‍ഷം പഴക്കമുള്ളതാണിത്. മുറിയില്‍ ഉറങ്ങിയ ബിഹാര്‍ സ്വദേശികളായ ധർമേന്ദ്ര കിഷോര്‍ (32), പ്രേംചന്ദ് (21) എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇവരോടൊപ്പം കിടന്നിരുന്ന മാര്‍ത്താണ്ഡം സ്വദേശി വെങ്കിടേഷിന് (42) നിസ്സാര പരിക്കുണ്ട്. കെട്ടിടത്തിന് ഓടുമേഞ്ഞ മേല്‍ക്കൂരയായിരുന്നു. ബുധനാഴ്ച പുലർച്ച 5.50ഓടെയാണ് സംഭവം. ശാഖാ കെട്ടിടത്തി​െൻറ മുകള്‍ ഭാഗം തൊഴിലാളികള്‍ക്ക് വാടകക്ക് കൊടുത്തിരിക്കുകയായിരുന്നു. അവിടെ ഉറങ്ങിക്കിടന്നവരാണ് അപകടത്തിൽപെട്ടത്. ധർമേന്ദ്ര കിഷോറി​െൻറ തുടയെല്ലുകളും പ്രേംചന്ദി​െൻറ കാല്‍മുട്ടുകളും തകര്‍ന്നു. കെട്ടിടം ഇടിഞ്ഞുവീഴുന്ന ശബ്ദംകേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്. വിവരമറിഞ്ഞെത്തിയ അഗ്നിശമന സേനയും പൊലീസും ചേര്‍ന്ന് പരിക്കേറ്റവരെ മുളക്കുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ചെങ്ങന്നൂര്‍ ഗവ. ആശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അഗ്നിശമനസേന കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ തിരച്ചില്‍ നടത്തി ആരുമില്ലെന്ന് ഉറപ്പുവരുത്തി. കഴിഞ്ഞദിവസങ്ങളില്‍ പെയ്ത കനത്ത മഴയില്‍ കെട്ടിടത്തി​െൻറ അടിത്തറയോട് ചേര്‍ന്ന് ശക്തമായ ഉറവ രൂപപ്പെട്ടിരുന്നു. ഇത് അടിത്തറക്ക് ബലക്ഷയമുണ്ടാക്കി. ഇതാണ് കെട്ടിടം തകരാന്‍ കാരണമെന്ന് കരുതുന്നു. വെൺമണിയിൽ തെരുവുനായ്ക്കൾ വിലസുന്നു; ആടുകളെ കൊന്നു ചെങ്ങന്നൂർ: വെൺമണിയിൽ തെരുവുനായ്ക്കൾ ആടുകളെ കടിച്ചുകൊന്നു. വെൺമണി പഞ്ചായത്ത് 12ാം വാർഡ് പടിഞ്ഞാറ്റടത്ത് കുറ്റിയിൽ ജോൺ മത്തായിയുടെ ആടിനെയാണ് തെരുവുനായ്ക്കൾ കൂട്ടിൽ കയറി കടിച്ചുകൊന്നത്. കറവയുള്ള മറ്റൊരു ആടിനെ കടിച്ച് പരിക്കേൽപിച്ചു. കഴിഞ്ഞദിവസം പുലർച്ച നാലിനായിരുന്നു സംഭവം. ആഴ്ചക്കുമുമ്പ് താഴ്വാനിയിൽ ചന്ദ്ര​െൻറ ആടുകളെ കടിച്ച് കൊന്നിരുന്നു. സമീപത്തെ മുരളിയുടെ ആടിെനയും കടിച്ച് പരിക്കേൽപിച്ചു. കൂടാതെ, നിരവധി കോഴികളെയും കടിച്ചുകൊന്നിരുന്നു. ഈ പ്രദേശത്ത് തെരുവുനായ് ശല്യം വളരെ രൂക്ഷമാണ്. ഇതുസംബന്ധിച്ച് പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകി. പ്രതിഷേധക്കൂട്ടായ്മ മാവേലിക്കര: മുതിര്‍ന്ന പത്രപ്രവര്‍ത്തക ഗൗരി ലങ്കേഷ് വധത്തില്‍ പ്രതിഷേധിച്ച് വിവിധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ വെള്ളിയാഴ്ച സാംസ്‌കാരിക കൂട്ടായ്മ നടക്കും. വൈകീട്ട് നാലിന് കെ.എസ്.ആർ.ടി.സി ജങ്ഷനിലുള്ള മുനിസിപ്പൽ മൈതാനിയില്‍ നടക്കുന്ന കൂട്ടായ്മ മാധ്യമപ്രവര്‍ത്തകന്‍ മനോജ് കെ. പുതിയവിള ഉദ്ഘാടനം ചെയ്യും. പുരോഗമന കലാസാഹിത്യ സംഘം, കേരള യുക്തിവാദി സംഘം, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, ജനകീയ പ്രതിരോധ സമിതി, വായന, യുവകലാസാഹിതി, കെ.പി.സി.സി കലാസാഹിതി എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിലാണ് പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിച്ചിരിക്കുന്നതെന്ന് കണ്‍വീനര്‍ എസ്. അഭിലാഷ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.