കൊച്ചി: സിനിമ തിയറ്ററുകളടക്കം 30 മീറ്റർ ഉയരത്തിൽ ആളുകൾ ഒത്തുചേരുന്ന തരത്തിെല പ്രവർത്തനങ്ങൾക്ക് അനുമതി നൽകാനാവില്ലെന്ന് അഗ്നിശമന സേന ഹൈകോടതിയെ അറിയിച്ചു. എറണാകുളം എം.ജി റോഡിലെ സെൻറർ സ്‌ക്വയർ മാളിലെ സിനിമ തിയറ്ററുകൾക്കും എൻ.ഒ.സി നൽകാനാവില്ലെന്ന് ഡിവിഷനൽ ഒാഫിസർ ആർ. പ്രസാദ് വിശദീകരണം നൽകി. അഗ്നിശമന സേനയുടെ അനുമതിയില്ലാതെ സെൻറർ സ്‌ക്വയർ മാളിലെ ഉയർന്ന നിലകളിൽ തിയറ്റർ പ്രവർത്തിപ്പിക്കരുതെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ പിവീസ് േപ്രാജക്ട്സ് നൽകിയ അപ്പീലിലാണ് വിശദീകരണം. 30 മീറ്റർ ഉയരത്തിൽ അസംബ്ലി ഹാൾ അനുവദിക്കരുതെന്ന് ദേശീയ കെട്ടിട നിർമാണച്ചട്ടത്തിലുണ്ടെന്ന് വിശദീകരണപത്രികയിൽ പറയുന്നു. 2016ൽ ചട്ടം ഭേദഗതി ചെയ്തിട്ടും ഇക്കാര്യത്തിൽ മാറ്റമില്ല. രാജ്യത്തൊരിടത്തും ഇത്തരം കെട്ടിടങ്ങൾക്ക് അനുമതി നൽകിയിട്ടില്ലെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽനിന്ന് കിട്ടിയ മറുപടി. ഉത്തർപ്രദേശിലെ നോയിഡ വ്യവസായ മേഖലയിൽ 30 മീറ്റർ ഉയരത്തിൽ ആളുകൾ ഒത്തുചേരുന്ന കെട്ടിടങ്ങൾക്ക് അനുമതി നൽകിയിട്ടുണ്ടെന്ന അപ്പീലിലെ വാദം അഗ്നിശമന സേന തള്ളി. ഉദ്യോഗസ്ഥർ നോയിഡ സന്ദർശിച്ച് നടത്തിയ പരിശോധനയിൽ ഇത്തരം ഒരുകെട്ടിടത്തിനും എൻ.ഒ.സി നൽകിയിട്ടില്ലെന്ന് വ്യക്തമായി. വിദേശ രാജ്യങ്ങളിൽപോലും കെട്ടിടങ്ങളുടെ ഉയർന്ന നിലകളിൽ വിനോദത്തിന് ഒത്തുചേരുന്നത് അനുവദിക്കുന്നില്ല. കെട്ടിടങ്ങൾക്ക് അഗ്നിശമന സേനയുടെ അനുമതിക്കുള്ള ഉയര നിയന്ത്രണത്തിൽ ഇളവ് പാടില്ലെന്ന് ബ്യൂറോ ഒാഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സിെൻറ (ബി.ഐ.എസ്) റിപ്പോർട്ടിലും പറയുന്നു. സാധാരണക്കാരുടെ ജീവന് ഭീഷണിയാകുന്ന ഒന്നിനും അനുമതി നൽകാനാവില്ലെന്നും വിശദീകരണത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.