കൊച്ചി: കോഴിവില കുറക്കണമെന്ന മന്ത്രിയുടെ നിർദേശം ചോദ്യം ചെയ്ത് വിതരണക്കാരുടെ സംഘടനയായ ഓള്‍ കേരള പൗള്‍ട്രി ഫാര്‍മേഴ്‌സ് ആൻഡ് ട്രേഡേഴ്‌സ് അസോസിയേഷൻ ഹൈകോടതിയിൽ നൽകിയ ഹരജി പിൻവലിച്ചു. ചരക്ക് സേവന നികുതിയില്‍ ഇറച്ചിക്കോഴി ഉള്‍പ്പെട്ടിട്ടില്ലാത്തതിനാല്‍ ജൂലൈ ഒന്നുമുതൽ 87 രൂപക്ക് കോഴി വിൽക്കണമെന്ന് നിർദേശിക്കുക മാത്രമാണ് ചെയ്തതെന്നും ഉത്തരവിട്ടിട്ടില്ലെന്നുമുള്ള സർക്കാർ വിശദീകരണം രേഖപ്പെടുത്തിയ കോടതി, കേസ് തുടരേണ്ടതുണ്ടോയെന്ന് ആരാഞ്ഞു. തുടർന്നാണ് പിൻവലിക്കുന്നതായി ഹരജിക്കാർ അറിയിച്ചത്. മന്ത്രിയുടെ നിർദേശം നടപ്പാക്കിയാൽ ചെറുകിട കച്ചവടക്കാര്‍ക്ക് ദിവസം 1000 രൂപയോളം ബാധ്യത വരുമെന്നും 87 രൂപക്ക് വില്‍ക്കുകയെന്നത് അസാധ്യമാണെന്നുമായിരുന്നു ഹരജിക്കാരുടെ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.