മാവേലിക്കര: കണ്ടിയൂര്‍ നവരാത്രി സംഗീതോത്സവ സമിതിയുടെ സുവര്‍ണമുദ്ര പുരസ്‌കാരത്തിന് സഹോദരന്മാരായ തവില്‍ വിദ്വാന്‍ ഓച്ചിറ ഭാസ്‌കരനും നാദസ്വര വിദ്വാന്‍ ഓച്ചിറ ശിവദാസനും അര്‍ഹരായി. പ്രശസ്ത നാദസ്വര വിദ്വാന്‍ ഓച്ചിറ വേലായുധന്‍ പിള്ളയുടെ മക്കളാണ് ഇരുവരും. നവരാത്രി സംഗീതോത്സവത്തോടനുബന്ധിച്ച് ഇൗമാസം 29ന് വൈകീട്ട് അഞ്ചിന് കണ്ടിയൂര്‍ മഹാദേവര്‍ ക്ഷേത്രത്തില്‍ നടക്കുന്ന ചടങ്ങില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗം കെ. രാഘവന്‍ സുവര്‍ണമുദ്രയും മാവേലിക്കര ഗ്രേറ്റര്‍ ലയണ്‍സ് ക്ലബ് പ്രസിഡൻറ് എന്‍. നാഗേന്ദ്രമണി പ്രശംസപത്രവും സമര്‍പ്പിക്കും. സമിതിയുടെ ആഭിമുഖ്യത്തില്‍ കണ്ടിയൂര്‍ മഹാദേവ ക്ഷേത്രത്തില്‍ നടക്കുന്ന 28-ാം നവരാത്രി സംഗീതോത്സവം 23ന് വൈകീട്ട് ഡോ. മഹേശന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് സംഗീതസദസ്സ്. 24ന് വയലിന്‍ സോളോ, 25, 26, 27 തീയതികളിൽ സംഗീതസദസ്സ്, 28ന് പുല്ലാങ്കുഴല്‍ കച്ചേരി, 29ന് നാദസ്വര കച്ചേരി എന്നിവയുണ്ടാകും. ദിവസവും വൈകീട്ട് ഏഴിനാണ് പരിപാടികള്‍ നടക്കുക. 30ന് രാവിലെ ഒമ്പതിന് സംഗീതധാരയോടെ നവരാത്രി സംഗീതോത്സവ പരിപാടികള്‍ അവസാനിക്കും. ദുരിതമനുഭവിക്കുന്നവർക്ക് ഭക്ഷണം നൽകി യുവ കൂട്ടായ്മ മാന്നാർ: ബുധനൂരിൽ വെള്ളപ്പൊക്കത്താൽ ദുരിതമനുഭവിക്കുന്നവർക്ക് ഭക്ഷണസാധനങ്ങൾ വിതരണം ചെയ്ത് യുവാക്കളുടെ കൂട്ടായ്മ ശ്രദ്ധേയമായി. ബുധനൂർ പഞ്ചായത്തിലെ കടമ്പൂർ ആൽഫ ആൻഡ് സ്പോർട്സ് ക്ലബ് അംഗങ്ങളാണ് ഇക്കാര്യത്തിൽ മാതൃകയായത്. 18 വർഷമായി കടമ്പൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ചെറുപ്പക്കാരുടെ കുട്ടായ്മ ജീവകാരുണ്യ പ്രവർത്തനത്തിൽ സജീവമാണ്. വെള്ളപ്പൊക്കത്തിൽ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരുടെ ദുരിതജീവിതം മനസ്സിലാക്കിയാണ് അടിയന്തരമായി ഭക്ഷണസാധനങ്ങൾ വാങ്ങി വിതരണം ചെയ്തത്. പഞ്ചായത്ത് മുൻ അംഗം എ.എസ്. ഷാജികുമാർ വിതരണോദ്ഘാടനം നിർവഹിച്ചു. ക്ലബ് പ്രസിഡൻറ് വി.കെ. രഞ്ജു, സെക്രട്ടറി അജിത് പി. വിജയൻ, ട്രഷറർ അമൽ കൃഷ്ണ, വൈസ് പ്രസിഡൻറ് രജിഷ്, ജോയൻറ് സെക്രട്ടറി പ്രഹ്ലാദൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.