ബി.എസ്‌സി പ്രാക്ടിക്കല്‍ ടൈംടേബിള്‍

ജൂലൈയില്‍ നടത്തിയ നാലാം സെമസ്റ്റര്‍ സി.ബി.സി.എസ് ബി.എസ്‌സി പരീക്ഷയുടെ കോംപ്ലിമ​െൻററി കമ്പ്യൂട്ടര്‍ സയന്‍സ് പ്രാക്ടിക്കല്‍ പരീക്ഷ ഒക്‌ടോബര്‍ അഞ്ചു മുതല്‍ അതത് കോളജില്‍ നടത്തുന്നതാണ്. ടൈംടേബിള്‍ www.keralauniversity.ac.in ൽ ലഭിക്കും. ബി.എ പ്രാക്ടിക്കല്‍ ടൈംടേബിള്‍ ജൂലൈയില്‍ നടത്തിയ നാലാം സെമസ്റ്റര്‍ സി.ബി.സി.എസ് ബി.എ പരീക്ഷയുടെ കമ്പ്യൂട്ടര്‍ സയന്‍സ് പ്രാക്ടിക്കല്‍ പരീക്ഷ സെപ്റ്റംബര്‍ 25 മുതല്‍ അതത് കോളജില്‍ െവച്ച് നടത്തുന്നതാണ്. ടൈംടേബിള്‍ www.keralauniversity.ac.in ൽ ലഭിക്കും. ബി.സി.എ ഫലം 2016 ഡിസംബറില്‍ നടത്തിയ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ് മൂന്നാം സെമസ്റ്റര്‍ ബി.സി.എ (2013 ആൻഡ് 2014 സ്‌കീം) സപ്ലിമ​െൻററി ബിരുദപരീക്ഷയുടെ ഫലം വെബ്‌സൈറ്റില്‍ www.keralauniversity.ac.in ലഭിക്കും. സര്‍ട്ടിഫിക്കറ്റ് ഇന്‍ ടി.വി ന്യൂസ് റീഡിങ് ആൻഡ് കോംപിയറിങ് കോഴ്‌സ് തുടര്‍ വിദ്യാഭ്യാസ വ്യാപനകേന്ദ്രം നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ ടി.വി ന്യൂസ് റീഡിങ് ആൻഡ് കോംപിയറിങ് കോഴ്‌സിന് സെപ്റ്റംബര്‍ 27 വരെ അപേക്ഷിക്കാം. യോഗ്യത പ്ലസ് ടു/ പ്രീഡിഗ്രി ജയം. കോഴ്‌സ്‌ കാലാവധി മൂന്നുമാസം. ഫീസ് പതിനായിരം രൂപ. അപേക്ഷാഫീസ് 150 രൂപ. ക്ലാസുകള്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ മാത്രം. വിശദവിവരങ്ങള്‍ക്ക് പി.എം.ജി ജങ്ഷനിലെ സി.എ.സി.ഇ.ഇ കേന്ദ്രവുമായി ബന്ധപ്പെടുക. ഫോണ്‍: 0471-2302523. ബി.എ പരീക്ഷ കേന്ദ്രങ്ങള്‍ സെപ്റ്റംബര്‍ 26-ന് ആരംഭിക്കുന്ന ബി.എ (ആന്വല്‍ സ്‌കീം) പാര്‍ട്ട് മൂന്ന് മെയിനും സബ്‌സിഡിയറിയും സപ്ലിമ​െൻററി പരീക്ഷയുടെ ഏതാനും പരീക്ഷകേന്ദ്രങ്ങളുടെ മാറ്റം ചുവടെ ചേര്‍ക്കുന്നു. തിരുവനന്തപുരം സംസ്‌കൃത കോളജ്, പെരിങ്ങമ്മല ഇക്ബാല്‍ കോളജ് എന്നിവ പരീക്ഷകേന്ദ്രമായി അപേക്ഷിച്ചിരുന്നവര്‍ തിരുവനന്തപുരത്തെ സര്‍വകലാശാല വിദൂരവിദ്യാഭ്യാസ കേന്ദ്രത്തിലും തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജും ചെമ്പഴന്തി ശ്രീനാരായണ കോളജും പരീക്ഷകേന്ദ്രമായി അപേക്ഷിച്ചിരുന്നവര്‍ തിരുവനന്തപുരം മഹാത്മ ഗാന്ധി കോളജിലും കാഞ്ഞിരംകുളം കെ.എന്‍.എം കോളജ് പരീക്ഷകേന്ദ്രമായി അപേക്ഷിച്ചിരുന്നവര്‍ തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജിലും കൊല്ലം ഫാത്തിമമാത നാഷനല്‍ കോളജ് പരീക്ഷകേന്ദ്രമായി അപേക്ഷിച്ചിരുന്നവര്‍ കൊല്ലം ടി.കെ.എം കോളജിലും കൊട്ടിയം എം.എം.എന്‍.എസ്.എസ് കോളജ്, ശാസ്താംകോട്ട ഡി.ബി കോളജ്, കൊല്ലം ശ്രീനാരായണ വനിത കോളജ്, ചവറ ബി.ജെ.എം കോളജ് എന്നിവ പരീക്ഷകേന്ദ്രമായി അപേക്ഷിച്ചിരുന്നവര്‍ കൊല്ലം ശ്രീ നാരായണ കോളജിലും ചേര്‍ത്തല ശ്രീനാരായണ കോളജ് പരീക്ഷകേന്ദ്രമായി അപേക്ഷിച്ചിരുന്നവര്‍ ചേര്‍ത്തല സ​െൻറ് മൈക്കിള്‍സ് കോളജിലും ആലപ്പുഴ സ​െൻറ് ജോസഫ്‌സ് കോളജ് പരീക്ഷകേന്ദ്രമായി അപേക്ഷിച്ചിരുന്നവര്‍ ആലപ്പുഴ എസ്.ഡി കോളജിലും ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചിരുന്നവര്‍ പന്തളം എന്‍.എസ്.എസ് കോളജിലും പരീക്ഷ എഴുതേണ്ടതാണ്. മുന്‍ ലേണര്‍ സപ്പോര്‍ട്ട് സ​െൻററുകള്‍ പരീക്ഷകേന്ദ്രമായി അപേക്ഷിച്ചിരുന്നവര്‍ ചേര്‍ത്തല സ​െൻറ് മൈക്കിള്‍സ് കോളജില്‍ പരീക്ഷ എഴുതണം. മറ്റു പരീക്ഷകേന്ദ്രങ്ങള്‍ക്ക് മാറ്റമില്ല. ഓണ്‍ലൈനായി പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്ത വിദ്യാർഥികള്‍ക്ക് സെപ്റ്റംബര്‍ 21 മുതല്‍ ബന്ധപ്പെട്ട വെബ്സൈറ്റില്‍നിന്ന് ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. മറ്റുള്ളവര്‍ അനുവദിച്ചിട്ടുള്ള പരീക്ഷകേന്ദ്രങ്ങളില്‍നിന്ന് നേരിട്ട് ഹാള്‍ടിക്കറ്റ് കൈപ്പറ്റേണ്ടതാണ്. ബി.എസ്‌സി പരീക്ഷ വിദൂരവിദ്യാഭ്യാസ വിഭാഗം ഒക്ടോബര്‍ 24, നവംബര്‍ ആറ് തീയതികളില്‍ ആരംഭിക്കുന്ന ഒന്നും രണ്ടും വര്‍ഷ ബി.എസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ് / ബി.സി.എ ആന്വല്‍ സ്‌കീം സപ്ലിമ​െൻററി പരീക്ഷകള്‍ക്ക് 2013 സ്‌കീം സപ്ലിമ​െൻററി 2014 അഡ്മിഷന്‍ (പുതിയ സ്‌കീം) ഓണ്‍ലൈനായും 2013 സ്‌കീം സപ്ലിമ​െൻററി 2013 അഡ്മിഷന്‍ (പുതിയ സ്‌കീം), 2013-ന് മുമ്പുള്ള അഡ്മിഷന്‍ (പഴയ സ്‌കീം) വിദ്യാർഥികള്‍ ഓഫ്‌ലൈനായും അപേക്ഷിക്കണം. പിഴ കൂടാതെ സെപ്റ്റംബര്‍ 28 (50 രൂപ പിഴയോടെ ഒക്‌ടോബര്‍ നാല്, 125 രൂപ പിഴയോടെ ഒക്‌ടോബര്‍ ആറ്) വരെ ഫീസടച്ച് അപേക്ഷിക്കാം. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സെപ്റ്റംബര്‍ 20 മുതല്‍ ആരംഭിക്കും. പ്രാക്ടിക്കല്‍ പരീക്ഷ ജൂലൈയില്‍ നടത്തിയ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്.എസ് രണ്ടാം സെമസ്റ്റര്‍ ബി.എസ്‌സി എന്‍വയണ്‍മ​െൻറല്‍ സയന്‍സ് ആൻഡ് എന്‍വയണ്‍മ​െൻറ് ആൻഡ് വാട്ടര്‍ മാനേജ്‌മ​െൻറി​െൻറ (കെമിസ്ട്രി പ്രാക്ടിക്കല്‍) പരീക്ഷ സെപ്റ്റംബര്‍ 20-ന് അതത് പരീക്ഷാ കേന്ദ്രങ്ങളില്‍െവച്ച് നടത്തും. വിശദവിവരങ്ങള്‍ www.keralauniversity.ac.in ൽ ലഭിക്കും. ജൂലൈയില്‍ നടത്തിയ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്.എസ് രണ്ടാം സെമസ്റ്റര്‍ ഹോട്ടല്‍ മാനേജ്‌മ​െൻറ് ആൻഡ് കാറ്ററിങ് സയന്‍സി​െൻറ പ്രാക്ടിക്കല്‍ പരീക്ഷകള്‍ സെപ്റ്റംബര്‍ 25 മുതല്‍ അതാത് പരീക്ഷ കേന്ദ്രങ്ങളില്‍െവച്ച് നടത്തും. വിശദവിവരങ്ങള്‍ www.keralauniversity.ac.in ൽ ലഭിക്കും. കേരള സര്‍വകലാശാല ജൂലൈയില്‍ നടത്തിയ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്.എസ് നാലാം സെമസ്റ്റര്‍ ബി.എസ്‌സി ഫിസിക്‌സ് ആൻഡ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷ​െൻറ (ഫിസിക്‌സ് പ്രാക്ടിക്കല്‍) പരീക്ഷകള്‍ സെപ്റ്റംബര്‍ 22 മുതല്‍ അതത് പരീക്ഷ കേന്ദ്രങ്ങളില്‍െവച്ച് നടത്തും. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ (www.keralauniversity.ac.in) ലഭിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.