ക്ഷീരകർഷക അവാർഡിന്​ അപേക്ഷ ക്ഷണിച്ചു

കാലടി: പി.ഡി.ഡി.പി സെൻട്രൽ സൊസൈറ്റി സംസ്ഥാനത്തെ മികച്ച ക്ഷീരകർഷകർക്കുള്ള അവാർഡിന് അപേക്ഷ ക്ഷണിച്ചതായി ചെയർമാൻ ഫാ. സെബാസ്റ്റ്യൻ നാഴിയമ്പാറ വാർത്തസമ്മേളനത്തിൽ അറിയിച്ചു. തുടർച്ചയായി മൂന്നുവർഷം ക്ഷീരോൽപാദനത്തിൽ ഏർപ്പെട്ട, ദിേനന 50 ലിറ്റർ പാൽ ഉൽപാദിപ്പിക്കുന്നവർക്ക് അേപക്ഷിക്കാം. സ്ഥാപക ചെയർമാൻ ഫാ. ജോസഫ് മുട്ടുമനയുടെ പേരിലാണ് പുരസ്കാരങ്ങൾ. ആദ്യ മൂന്നുസ്ഥാനക്കാർക്ക് 50,000, 30,000, 20,000 രൂപ വീതം അവാർഡും ഫലകവും നൽകും. അപേക്ഷ ഒക്ടോബർ 20നകം പി.ഡി.ഡി.പി സെൻട്രൽ സൊസൈറ്റി, കുറ്റിലക്കര, പിരാരൂർ പി.ഒ, കാലടി. പിൻ-683574 വിലാസത്തിൽ ലഭിക്കണം. ഫോൺ: 0484- 2464602. വൈസ് ചെയർമാൻ ഫാ. അരുൺ വലിയവീട്ടിൽ, സെക്രട്ടറി കെ.ജെ. ബോബൻ, ട്രഷറർ കെ.എ. വർഗീസ്, സീനിയർ മാർക്കറ്റിങ് മാനേജർ പോൾ തോമസ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.