എം.എസ്സി ഫോട്ടോണിക്സിൽ സ്പോട്ട് അഡ്മിഷൻ കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ പഞ്ചവത്സര എം.എസ്സി ഫോട്ടോണിക്സ് കോഴ്സിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തും. റാങ്ക് പട്ടികയിൽ ഉൾപ്പെട്ട താൽപര്യമുള്ള വിദ്യാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 25ന് രാവിലെ 11നുമുമ്പ് തൃക്കാക്കര ഇൻറർനാഷനൽ സ്കൂൾ ഓഫ് ഫോട്ടോണിക്സിൽ ഹാജരാകണം. പ്രവേശനം നേടുന്നവർ അന്നേദിവസം ഫീസ് അടക്കണം. വിവരങ്ങൾക്ക്: 0484 28662411/ 2862410, www.cusat.nic.in.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.