ആലപ്പുഴ: രജിസ്‌ട്രേഷന്‍ വകുപ്പിെൻറ സെര്‍വറുകള്‍ പണിമുടക്കിയതോടെ ബുധനാഴ്ച രജിസ്‌ട്രേഷന്‍ ജോലികൾ അവതാളത്തിലായി. കഴിഞ്ഞ ഒരാഴ്‌യായി സെര്‍വര്‍ തകരാറിലായതിനാല്‍ ഭൂമി രജിസ്‌ട്രേഷന്‍ നടക്കാത്ത സ്ഥിതിയായിരുന്നു. ആധാരമെഴുത്തുകാരുടെ അസോസിയേഷനും മറ്റും വിവരം മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയതോടെ മന്ത്രി സുധാകരന്‍ ഇടപെടുകയും തകരാര്‍ പരിഹരിക്കുകയും ചെയ്തതാണ്. എന്നാല്‍, ഇത് ഏതാനും മണിക്കൂർ മാത്രമേ നിലനിന്നുള്ളൂ. ബുധനാഴ്ച പതിവുപോലെ ആധാരങ്ങളും മറ്റും രജിസ്റ്റര്‍ ചെയ്യാനായി എത്തിയപ്പോഴാണ് സെര്‍വര്‍ കേടായതുമൂലം രജിസ്‌ട്രേഷന്‍ നടക്കില്ലെന്ന വിവരം ഇടപാടുകാരും ആധാരമെഴുത്തുകാരും അറിയുന്നത്. രാവിലെ തുടക്കത്തില്‍ പ്രശ്‌നമില്ലായിരുന്നെങ്കിലും പെട്ടെന്നുതന്നെ സെര്‍വര്‍ കേടാകുകയായിരുന്നു. ദിവസങ്ങളോളം രജിസ്‌ട്രേഷന്‍ നടക്കാതിരുന്നതിനാല്‍ ഇവയെല്ലാം ഒരുമിച്ചെത്തിയതോടെ ലോഡ് താങ്ങാനാകാതെ സെര്‍വര്‍ ഡൗണ്‍ ആയതാണെന്നാണ് വിലയിരുത്തപ്പെടുന്നത്. രജിസ്‌ട്രേഷന്‍ വകുപ്പിന് സംസ്ഥാനത്താകെ രണ്ട് സെര്‍വറുകളാണുള്ളത്. ഇവക്കാകട്ടെ നിലവിലെ സ്ഥിതിയനുസരിച്ചുള്ള ലോഡ് താങ്ങാനാകാത്തതാണ് പ്രശ്നമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. കൂടുതല്‍ സെര്‍വറുകള്‍ സ്ഥാപിച്ചാല്‍ മാത്രേമ രജിസ്‌ട്രേഷന്‍ നടപടികള്‍ സുഗമമായി നടക്കൂ. ബി.ജെ.പി നേതാക്കളുടെ കോഴ വിവാദം; അന്വേഷിക്കാൻ കേന്ദ്ര ഉത്തരവെന്ന് എം.പി ആലപ്പുഴ: മെഡിക്കൽ കോളജുകൾ അനുവദിക്കാൻ കേരളത്തിലെ ബി.ജെ.പി നേതാക്കൾ കോഴ വാങ്ങിയെന്ന പരാതി അന്വേഷിക്കാൻ എൻഫോഴ്സ്മെൻറ് അധികൃതരോടും കേന്ദ്ര ആരോഗ്യ--കുടുംബക്ഷേമ മന്ത്രാലയത്തോടും ഉത്തരവിട്ടിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പിയെ അറിയിച്ചു. സ്വകാര്യ മെഡിക്കൽ കോളജുകൾ അനുവദിക്കുന്നതിനായി കേരളത്തിലെ ബി.ജെ.പി നേതാക്കൾ അഞ്ചുകോടിയിലധികം രൂപ ഹവാല ഇടപാടിലൂടെ കൈക്കൂലിയായി വാങ്ങിയ കാര്യം കഴിഞ്ഞ പാർലമെൻറ് സമ്മേളനത്തിൽ ശൂന്യവേളയിൽ ഉന്നയിച്ചിരുന്നു. ഇതിനുള്ള മറുപടിയായിട്ടാണ് ഇക്കാര്യം സംസ്ഥാന സർക്കാറിെൻറ അധികാര പരിധിയിൽ വരുന്നതുകൊണ്ട് സംസ്ഥാന സർക്കാറിനോടും സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട പരാതികൾ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിനോടും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തോടും അന്വേഷിക്കാനും ഉചിതമായ നടപടികൾ സ്വീകരിക്കാനും നിർദേശം നൽകിയിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചത്. തുടർനടപടി സംബന്ധിച്ചുള്ള വിവരങ്ങൾ അടിയന്തരമായി ആഭ്യന്തര മന്ത്രാലയത്തെ അറിയിക്കണമെന്നും നിർദേശമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.