സെൻറ് പീറ്റേഴ്സ് സീനിയർ സെക്കൻഡറി സ്കൂൾ സിൽവർ ജൂബിലി ആഘോഷ സമാപനം

കൊച്ചി: കോലഞ്ചേരി ശനിയാഴ്ച നടക്കുമെന്ന് പ്രിൻസിപ്പൽ ശ്രീകല റാം വാർത്തസമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട് മൂന്നിന് സ്കൂൾ ഓഡിറ്റോറിയത്തിൽ കലക്ടർ കെ. മുഹമ്മദ് വൈ. സഫിറുല്ല ഉദ്ഘാടനം ചെയ്യും. കോഫീ ടേബിൾ ബുക്കി​െൻറ പ്രകാശനം സിയാൽ എം.ഡി വി.ജെ. കുര്യൻ നിർവഹിക്കും. 1967ൽ നഴ്സറി സ്കൂളായി തുടങ്ങി 1976ൽ യു.പിയായി ഉയർന്നു. 1991ൽ സി.ബി.എസ്.ഇയിലേക്ക് മാറുന്നതുവരെ കേരള സിലബസാണ് പിന്തുടർന്നത്. എല്ലാ സജ്ജീകരണങ്ങളോടുമുള്ള ക്ലാസ് മുറികളും മികച്ച ഭൗതികസാഹചര്യങ്ങളുമാണ് സ്കൂളി​െൻറ പ്രത്യേകതയെന്നും പ്രിൻസിപ്പൽ പറഞ്ഞു. അധ്യാപകരായ എൽദോ ജേക്കബും ജി. മിനിമോളും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.