സംരക്ഷണഭിത്തി ഇടിഞ്ഞ്​ വീട് അപകടാവസ്ഥയിൽ

മൂവാറ്റുപുഴ: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയിൽ സംരക്ഷണഭിത്തി ഇടിഞ്ഞ് വീട് അപകടാവസ്ഥയിലായി. ആറൂർ ടോപ്പിൽനിന്നുള്ള കോളനി റോഡിെല വടക്കേക്കര സാബുവി​െൻറ വീടിന് മുൻവശെത്ത മൺഭിത്തിയാണ് ഇടിഞ്ഞത്. ഇടിഞ്ഞുവീണ മണ്ണ് നീക്കം ചെയ്തിട്ടില്ല. ഇതോടെ ആറൂർ ടോപ്പ് -കോളനി റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. ഇ.എം.എസ് ഭവന പദ്ധതി പ്രകാരം നിർമിച്ച വീടാണിത്. മുറ്റം കെട്ടിയിരുന്നുമില്ല. 30 അടിയോളം നീളത്തിലും 16 അടി ഉയരത്തിലും ഭിത്തി കെട്ടേണ്ടതുണ്ട്. സർക്കാർ സഹായം തേടി വിവിധ വകുപ്പ് ഓഫിസുകൾ കയറിയിറങ്ങുകയാണ് സാബു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.