കൊച്ചി: രാജ്യത്തെ മികച്ച വിദ്യാഭ്യാസ വിചക്ഷണന് കൊച്ചി സർവകലാശാല നൽകിവരുന്ന പ്രഫ. എം.വി. പൈലി അവാർഡ് ഡോ. കുഞ്ചെറിയ പി. ഐസക്കിന് 25ന് സമ്മാനിക്കും. സെമിനാർ കോംപ്ലക്സിൽ എം.ജി, കേന്ദ്ര സർവകലാശാലകളുടെ മുൻ വൈസ് ചാൻസലർ ഡോ. ജാൻസി ജയിംസ് അവാർഡ് ദാനം നിർവഹിക്കും. കുസാറ്റ് വൈസ് ചാൻസലർ ഡോ. ജെ. ലത അധ്യക്ഷത വഹിക്കും. കുസാറ്റ് മുൻ വൈസ് ചാൻസലറും ഭരണഘടന, മാനേജ്മെൻറ് വിദഗ്ധനുമായ പത്മഭൂഷൺ പ്രഫ. എം.വി. പൈലിയുടെ പേരിലുള്ള പുരസ്കാരം ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.