ധ്യാനകേന്ദ്രത്തിലെ ശുചിമുറി മാലിന്യം പുഴയിൽ; അന്വേഷണത്തിന് മനുഷ്യാവകാശ കമീഷൻ ഉത്തരവ്

കൊച്ചി: ചിറ്റൂർ ധ്യാനകേന്ദ്രത്തിൽനിന്നുള്ള ശുചിമുറി മാലിന്യം സമീപത്തെ പുഴയിലേക്ക് ഒഴുക്കിയെന്ന പരാതിയിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന മനുഷ്യാവകാശ കമീഷൻ ഉത്തരവിട്ടു. കലക്ടറും ചേരാനല്ലൂർ പഞ്ചായത്ത് സെക്രട്ടറിയും നാലാഴ്ചക്കകം റിപ്പോർട്ട് നൽകാൻ കമീഷൻ ആക്ടിങ് ചെയർമാൻ പി. മോഹനദാസാണ് ഉത്തരവിട്ടത്. രണ്ടു നിലകളിലായി 80 ശുചിമുറികൾ നിർമിച്ച് മാലിന്യം പെരിയാറി​െൻറ കൈവഴിയിലേക്ക് ഒഴുക്കിവിടുന്നെന്നാണ് പരാതി. അഞ്ചേക്കർ നെൽപാടത്ത് കൂറ്റൻ കെട്ടിടങ്ങൾ അനധികൃതമായി നിർമിച്ചെന്നും പരാതിയിലുണ്ട്. ധ്യാനകേന്ദ്രത്തി​െൻറ കെട്ടിടങ്ങൾക്കൊന്നും നമ്പർ ലഭിച്ചിട്ടില്ല. പഞ്ചായത്ത് സെക്രട്ടറിയും ആരോഗ്യസമിതി അധ്യക്ഷനും സംഭവസ്ഥലം സന്ദർശിച്ച് ക്രമക്കേട് ബോധ്യപ്പെട്ടിട്ടും നടപടി സ്വീകരിച്ചിട്ടില്ലെന്ന് പ്രദേശവാസികൾ നൽകിയ പരാതിയിലുണ്ട്. നാട്ടുകാർ പരാതി നൽകിയിട്ടും നിശ്ശബ്ദത പാലിച്ച അധികൃതരുടെ നടപടി തെറ്റാണെന്നും കമീഷൻ ചൂണ്ടിക്കാട്ടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.