കൊച്ചി: വിലക്കയറ്റം തടയുക, തൊഴിലും തൊഴിലവസരങ്ങളും വർധിപ്പിക്കുക, തൊഴിൽ നിയമങ്ങൾ കർശനമായി നടപ്പാക്കുക, അസംഘടിത തൊഴിലാളികൾക്ക് സാമൂഹികസുരക്ഷ ഉറപ്പ് വരുത്തുക തുടങ്ങി 12 ആവശ്യങ്ങളുമായി ട്രേഡ് യൂനിയനുകൾ നവംബർ ഒമ്പത്,10,11 തീയതികളിൽ പാർലമെൻറിന് മുന്നിൽ നടത്തുന്ന മഹാധർണ വിജയിപ്പിക്കാൻ ട്രേഡ് യൂനിയനുകളുടെ സംയുക്ത കൺെവൻഷൻ തീരുമാനിച്ചു. െഎ.എൻ.ടി.യു.സി ജില്ല പ്രസിഡൻറ് കെ.കെ. ഇബ്രാഹിംകുട്ടി ഉദ്ഘാടനം ചെയ്തു. കെ.എൻ. ഗോപി അധ്യക്ഷത വഹിച്ചു. സി.െഎ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എൻ. ഗോപിനാഥ്, രഘുനാഥ് പനവേലി, എം. ബാബുരാജ്. പി.എം. ദിനേശൻ. ടി.ബി. മിനി. കെ.ടി. വിമലൻ, മനോജ് പെരുമ്പിള്ളി, കെ.കെ. ചന്ദ്രൻ, ഷാഹുൽ ഹമീദ്, വിശ്വകല തങ്കപ്പൻ, എം. ജീവകുമാർ, സി.വി. ശശി, എം.എ. ഷാജി, കെ.എ. മുഹമ്മദ്, പി.എസ്. ഫാരിഷ എന്നിവർ സംസാരിച്ചു. സി.കെ. മണിശങ്കർ സ്വാഗതവും ഉമ്മർ നന്ദിയും പറഞ്ഞു. നിരോധിത പുകയില ഉൽപന്നങ്ങളുമായി തമിഴ് സ്ത്രീകൾ പിടിയിൽ കൊച്ചി: സ്കൂൾ വിദ്യാർഥികൾക്കും ഇതര സംസ്ഥാന തൊഴിലാളികൾക്കും നിരോധിത പുകയില ഉൽപന്നങ്ങൾ വിൽക്കുന്ന തമിഴ് സ്ത്രീകൾ പിടിയിൽ. എൻ.എ.ഡി ഭാഗത്ത് വാടകക്ക് താമസിക്കുന്ന സുബ്ബലക്ഷ്മി (55), തമ്മനത്ത് വാടകക്ക് താമസിക്കുന്ന മേരി (40) എന്നിവരാണ് കലൂർ ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് 150 പൊതികളുമായി പിടിയിലായത്. പുലർച്ച ട്യൂഷന് പോകുന്ന വിദ്യാർഥികൾ ഹാൻസ് ഉപയോഗിക്കുന്നതായി രഹസ്യവിവരം ലഭിച്ചതിനെത്തുടർന്നാണ് പൊലീസ് നിരീക്ഷണം തുടങ്ങിയത്. തുടർന്നാണ് കലൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ രഹസ്യമായി ഹാൻസ് വിൽക്കുന്ന സ്ത്രീകളെ പിടികൂടിയത്. എറണാകുളം നോർത്ത് സി.െഎ കെ.ജെ. പീറ്റർ, നോർത്ത് എസ്.െഎ വിപിൻദാസ്, റേഞ്ച് ആൻറി നാർകോട്ടിക് സ്ക്വാഡ് അംഗങ്ങളായ രാജേഷ്, ചന്ദ്രൻ, സജിത എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.