കൊച്ചി: തെരുവുനായ് മുക്ത കേരളത്തിനായി ജനസേവ ശിശുഭവെൻറ നിൽപ് സമരവും ജനസേവ ഭിന്നശേഷി സൊസൈറ്റിയുടെ ജില്ല സമ്മേളനവും ഒക്ടോബർ 14ന് നടത്തുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഉച്ചക്ക് 2.30ന് എറണാകുളം ടൗൺ ഹാളിൽ കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്യും. ജസ്റ്റിസുമാരായ സി.എൻ. രാമചന്ദ്രൻ നായർ, പി.കെ. ഷംസുദ്ദീൻ, നടി കവിയൂർ പൊന്നമ്മ എന്നിവർ പ്രഭാഷണം നടത്തും. കേരളത്തെ തെരുവുനായ് മുക്ത സംസ്ഥാനമാക്കി മാറ്റാൻ സർക്കാർ സർവകക്ഷിയോഗം വിളിക്കണമെന്നാവശ്യപ്പെട്ടാണ് ജനകീയ കൂട്ടായ്മയും നിൽപ് സമരവും. ജനസേവ ശിശുഭവൻ ഭാരവാഹികളായ ജോസ് മാവേലി, ചാർളി പോൾ, ക്യാപ്റ്റൻ എസ്.കെ. നായർ, ഭിന്നശേഷി സൊസൈറ്റി സംസ്ഥാന പ്രസിഡൻറ് ജിലുമോൾ മാരിയറ്റ്, ജില്ല പ്രസിഡൻറ് കെ. സുരേഷ്കുമാർ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. അഖിലേന്ത്യ സർഫ് ഫിഷിങ് മത്സരം കൊച്ചി: അഖിലേന്ത്യ സർഫ് ഫിഷിങ് മത്സരം 24ന് എളങ്കുന്നപ്പുഴ ബ്ലൂ വേവ്സ് ചാപ്പാ ബീച്ചിൽ നടത്തുമെന്ന് ആംഗ്ലേഴ്സ് ക്ലബ് കൊച്ചി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10 മുതൽ വൈകീട്ട് നാലുവരെയാണ് മത്സരം. അന്താരാഷ്്ട്ര മാനദണ്ഡങ്ങൾ പാലിച്ച് വിദേശ ചൂണ്ട ഉപയോഗിച്ചാണ് മത്സ്യം പിടിക്കുക. മത്സരാർഥികൾ പിടിക്കുന്ന മത്സ്യത്തിെൻറ ഭാരവും തരവും രേഖപ്പെടുത്തിയശേഷം തിരികെ കടലിലേക്ക് വിടും. 20,000 രൂപയുള്ള ടാക്കിൾസും 5000 രൂപയും ട്രോഫിയും ഒന്നാം സ്ഥാനത്തിന് നൽകും. 15,000 രൂപയുള്ള ടാക്കിൾസും 3000 രൂപയും രണ്ടാം സ്ഥാനക്കാർക്കും 10,000 രൂപവരുന്ന ടാക്കിൾസും 2000 രൂപയും മൂന്നാം സ്ഥാനക്കാർക്കും നൽകും. വിവരങ്ങൾക്ക്: 9995941797, 7293569024. ക്ലബ് പ്രസിഡൻറ് രഞ്ജിത് കുമാർ, സെക്രട്ടറി ടി.ആർ. രാജീവ്, ട്രഷറർ എൻ.വി. വിനോദ്, സി.വി. സൗബിൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. മാർത്തോമ കൺെവൻഷൻ ഇന്ന് തുടങ്ങും കൊച്ചി: മലങ്കര മാർത്തോമ സുറിയാനി സഭ ആലുവ, എറണാകുളം, കൊച്ചി സെൻറർ 28ാമത് കൺെവൻഷൻ വ്യാഴാഴ്ച തുടങ്ങുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പാലാരിവട്ടം ശാരോൺ മാർത്തോമ പള്ളിയിൽ വൈകീട്ട് ആറിന് ഡോ. ജോസഫ് മാർത്തോമ മെത്രാേപ്പാലീത്ത ഉദ്ഘാടനം ചെയ്യും. വെള്ളിയാഴ്ച രാവിലെ 10ന് സന്നദ്ധ സുവിശേഷ സംഘത്തിെൻറയും സുവിശേഷ സേവിക സംഘത്തിെൻറയും സംയുക്ത യോഗം. ഞായറാഴ്ച രാവിലെ എട്ടിന് സംയുക്ത കുർബാനക്ക് ഡോ. എബ്രഹാം മാർ പൗലോസ് കാർമികത്വം വഹിക്കും. 11ന് സമാപന സമ്മേളനത്തിൽ അദ്ദേഹം സന്ദേശം നൽകും. സെൻറർ പ്രസിഡൻറ് പി. വർഗീസ് മാത്യു, സെക്രട്ടറി മാമ്മൻ മത്തായി, ജോയൻറ് സെക്രട്ടറി ജോസ് പി. മാത്യു എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.