കമ്യൂണിറ്റി റെസ്‌ക്യൂ വളൻറിയര്‍ സ്‌കീമിന്​ ഇന്ന്​ തുടക്കം

മൂവാറ്റുപുഴ: കേരള ഫയര്‍ ആൻഡ് റെസ്‌ക്യൂ സര്‍വിസും ഇന്ത്യന്‍ റെഡ്‌ക്രോസ് സൊസൈറ്റി കല്ലൂര്‍ക്കാട് ബ്രാഞ്ചും ചേർന്ന് ആരംഭിക്കുന്ന കമ്യൂണിറ്റി റെസ്‌ക്യൂ വളൻറിയര്‍ സ്‌കീമിന് വ്യാഴാഴ്ച തുടക്കം. രാവിലെ 10ന് കല്ലൂര്‍ക്കാട് പെന്‍ഷനേഴ്‌സ് യൂനിയന്‍ ഹാളില്‍ എല്‍ദോ എബ്രഹാം എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിക്കും. പഞ്ചായത്ത് പ്രസിഡൻറ് ആനീസ് ക്ലീറ്റസ് അധ്യക്ഷത വഹിക്കും. ഫയര്‍ ആൻഡ് റെസ്‌ക്യൂ വകുപ്പ് എറണാകുളം ഡിവിഷനല്‍ ഓഫിസര്‍ ആര്‍. പ്രസാദ് മുഖ്യപ്രഭാഷണം നടത്തും. ഇതോടനുബന്ധിച്ച് കല്ലൂര്‍ക്കാട് എസ്.എ.എച്ച്.എസ് ഫുട്‌ബാള്‍ ഗ്രൗണ്ടില്‍ ഫയര്‍ ആൻഡ് റെസ്‌ക്യൂ വകുപ്പി​െൻറ അപകട-ദുരന്ത നിവാരണ പ്രകടനവും നടക്കും. വളൻറിയര്‍ പരിശീലനത്തിന് താല്‍പര്യമുള്ളവർ പരിപാടിയില്‍ പങ്കെടുക്കണമെന്ന് കല്ലൂര്‍ക്കാട് ഫയര്‍‌ സ്റ്റേഷന്‍ ഓഫിസര്‍ എ.എസ്. ജോജി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.