മെഡിക്കൽ കോ​ഴ വി​വാ​ദം അ​ന്വേ​ഷി​ക്കാ​ൻ കേ​ന്ദ്ര ഉ​ത്ത​ര​വെ​ന്ന്​ എം.​പി

ആലപ്പുഴ: മെഡിക്കൽ കോളജുകൾ അനുവദിക്കാൻ കേരളത്തിലെ ബി.ജെ.പി നേതാക്കൾ കോഴ വാങ്ങിയെന്ന പരാതി അന്വേഷിക്കാൻ സംസ്ഥാന ആഭ്യന്തര വകുപ്പിനോടും കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തോടും ഉത്തരവിട്ടിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കെ.സി. വേണുഗോപാൽ എം.പിയെ അറിയിച്ചു. സ്വകാര്യ മെഡിക്കൽ കോളജുകൾ അനുവദിക്കാൻ കേരളത്തിലെ ബി.ജെ.പി നേതാക്കൾ അഞ്ചുകോടിയിലധികം രൂപ ഹവാല ഇടപാടിലൂടെ കൈക്കൂലിയായി വാങ്ങിയ കാര്യം കഴിഞ്ഞ പാർലമ​െൻറ് സമ്മേളനത്തിൽ ശൂന്യവേളയിൽ ഉന്നയിച്ചിരുന്നു. ഇതിനുള്ള മറുപടിയായാണ് ഇക്കാര്യം അറിയിച്ചത്. തുടർനടപടി സംബന്ധിച്ച വിവരങ്ങൾ അടിയന്തരമായി ആഭ്യന്തര മന്ത്രാലയത്തെ അറിയിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.