കൊച്ചി: തലച്ചോറിൽനിന്ന് ഒാർമകൾ പടിയിറങ്ങുന്ന അൽൈഷമേഴ്സ് എന്ന സ്മൃതിനാശത്തിെൻറ ദുരന്തമുഖത്ത് മലയാളികളുടെ എണ്ണം വർധിക്കുന്നു. സംസ്ഥാനത്ത് രണ്ടുലക്ഷം അൽൈഷമേഴ്സ് ബാധിതരുണ്ടെന്നാണ് ഏകദേശ കണക്ക്. സ്മൃതിനാശത്തിന് ഇരകളാകുന്നവർ ഒാരോ വർഷവും കൂടിവരുന്നതായും കണക്കുകൾ സൂചിപ്പിക്കുന്നു. ലോകത്ത് ഒാരോ മൂന്ന് സെക്കൻഡിലും ഒരാൾക്ക് അൽൈഷമേഴ്സ് പിടിപെടുന്നു എന്നാണ് ലോകാരോഗ്യസംഘടന റിപ്പോർട്ട്. ലോകത്ത് അൽൈഷമേഴ്സ് ബാധിതർ 4.44 കോടിയിൽ അധികമാണ്. 2030ൽ ഇത് 7.47 കോടിയും 2050ൽ 13.15 കോടിയുമായി ഉയരും. ഇന്ത്യയിൽ രോഗികൾ 44 ലക്ഷമാണ്. ഇവരിൽ രണ്ടുലക്ഷം പേർ കേരളത്തിലാണെന്ന് അൽൈഷമേഴ്സ് ആൻഡ് റിലേറ്റഡ് ഡിസോർഡേഴ്സ് സൊസൈറ്റി ഒാഫ് ഇന്ത്യ (എ.ആർ.ഡി.എസ്.െഎ) പഠനത്തിൽ കണ്ടെത്തിയിരുന്നു. 60 വയസ്സിന് മുകളിലുള്ള ഇവരിൽ സ്ത്രീകളാണ് കൂടുതൽ. തലച്ചോറ് രോഗബാധിതമായി തൊഴിൽപരമോ സാമൂഹികമോ ആയ ധർമങ്ങൾ നിർവഹിക്കാനാകാത്ത അവസ്ഥയെയാണ് ഡിമെൻഷ്യ എന്ന് പറയുന്നത്. വിവിധ രോഗങ്ങളാൽ ഡിമെൻഷ്യ പിടിപെടാം. അതിൽ ഏറ്റവും പ്രധാനമാണ് അൽൈഷമേഴ്സ്. ഇതിന് വ്യക്തമായ കാരണമോ കൃത്യമായ ചികിത്സയോ കണ്ടെത്തിയിട്ടില്ല. മാറിമറിയുന്ന കുടുംബഘടനയും ജീവിതശൈലിയുമാണ് ഒരു പരിധിവരെ മലയാളികളെ അൽൈഷമേഴ്സിന് അടിമകളാക്കുന്നതെന്ന് എ.ആർ.ഡി.എസ്.െഎ ദേശീയ വൈസ് പ്രസിഡൻറും ന്യൂറോളജിസ്റ്റുമായ ഡോ. മാത്യു എബ്രഹാം പറയുന്നു. അൽൈഷമേഴ്സ് രോഗത്തെക്കുറിച്ച ബോധവത്കരണത്തിനും രോഗികളുടെ പരിചരണത്തിനുമായി എ.ആർ.ഡി.എസ്.െഎയുടെ കീഴിൽ തിരുവനന്തപുരം, കൊച്ചി, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ പകൽ പരിചരണ കേന്ദ്രങ്ങളുണ്ട്. ഇവയിൽ തൃശൂരും എറണാകുളത്തെ എടവനക്കാട്ടുമുള്ള കേന്ദ്രങ്ങളുടെ പ്രവർത്തനം സംസ്ഥാന സർക്കാറിെൻറ 'സ്മൃതിപഥം' പദ്ധതിയുമായി സഹകരിച്ചാണ്. സർക്കാർ സഹകരണത്തോടെ പാലക്കാട്, കണ്ണൂർ, ചേർത്തല, തിരുവനന്തപുരം എന്നിവിടങ്ങളിൽ കേന്ദ്രങ്ങൾ തുറക്കാനും അൽൈഷമേഴ്സ് ബാധിതർക്കായി എല്ലാ ജില്ലയിലും ഒാർമ ക്ലിനിക്കുകൾ ആരംഭിക്കാനും ശ്രമം നടക്കുന്നുണ്ട്. രോഗികളുടെ കുടുംബാംഗങ്ങൾക്ക് പരിശീലനവും സൊസൈറ്റി നടത്തുന്നു. രോഗം മുൻകൂട്ടി തിരിച്ചറിയുക, ശ്രദ്ധയും പരിചരണവും നൽകി രോഗികളുടെ തലച്ചോറായി പ്രവർത്തിക്കാൻ ബന്ധുക്കൾക്ക് കഴിയുക... ഇത് മാത്രമാണ് വിദഗ്ധർ നിർദേശിക്കുന്ന പ്രതിരോധ മാർഗങ്ങൾ. --പി.പി. കബീർ--
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.