മുന്നറിയിപ്പില്ലാതെ ബസ് റദ്ദാക്കി; യാത്രക്കാരന്​ 25,000 രൂപ നഷ്​ടപരിഹാരം

മൂവാറ്റുപുഴ: മുന്നറിയിപ്പില്ലാതെ ബസ് ട്രിപ്പ് മുടക്കിയതുമൂലം യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടുകൾക്ക് നഷ്ടപരിഹാരം നൽകാൻ വിധി. മെഡിക്കൽ ബിരുദാനന്തര കോഴ്സി​െൻറ മുഖാമുഖത്തിൽ പങ്കെടുക്കാൻ ബംഗളൂരുവിനുപോകാൻ ടിക്കറ്റെടുത്ത് യാത്ര മുടങ്ങിയവർക്ക് അനുകൂലമായാണ് ജില്ല ഉപഭോക്തൃ തർക്കപരിഹാര ഫോറം ഉത്തരവ്. മൂവാറ്റുപുഴ ഇലവുങ്കൽ വീട്ടിൽ എൻ. രമേശ് സമർപ്പിച്ച ഹരജിയിലാണ് ബസ് ഓപ്പറേറ്ററായ കല്ലട ട്രാവൽസിനോട് 25000 രൂപ നഷ്ടപരിഹാരം നൽകാനും 5000 രൂപ കോടതി െചലവ് നൽകാനും നിർേദശിച്ച് വിധിയുണ്ടായത്. പിറ്റേദിവസം ബംഗളൂരുവിൽ നടക്കുന്ന ഇൻറർവ്യൂവിൽ പങ്കെടുക്കാൻ പോകുന്നതിന് ബസ് ഓപ്പറേറ്റർ നിർേദശിച്ച അങ്കമാലിയിലെ സ്റ്റോപ്പിൽ രാത്രി എത്തിെയങ്കിലും യാത്ര റദ്ദു ചെയ്തതായി അറിയിച്ചെന്നായിരുന്നു ഹരജി. തൊട്ടടുത്ത ദിവസത്തേക്ക് ഇൻറർവ്യൂ മാറ്റിെവപ്പിക്കാൻ വലിയ ശ്രമങ്ങൾ വേണ്ടിവന്നുവെന്നും കൂടാതെ 18,000 രൂപ മുടക്കി ടാക്സി കാറിൽ ബംഗളൂരുവിലേക്ക് അടിയന്തരമായി യാത്രചെയ്യേണ്ടിവന്നുവെന്നുമുള്ള ഹരജിക്കാര​െൻറ വാദം കോടതി ശരിെവച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.