'എെൻറ പുസ്തകം, എെൻറ കത്ത്, എെൻറ എഴുത്തുപെട്ടി' പദ്ധതി

മൂവാറ്റുപുഴ: മാനാറി ഭാവന ലൈബ്രറി പായിപ്ര ഗവ. യു.പി സ്കൂളിൽ നടപ്പാക്കിയ എ​െൻറ പുസ്തകം, എ​െൻറ കത്ത്, എ​െൻറ എഴുത്തുപെട്ടി പദ്ധതിയിലെ വിജയികളായവർക്ക് കാഷ് അവാർഡ് നൽകി. ലൈബ്രറി നൽകുന്ന പുസ്തകങ്ങൾ വായിച്ച് ആസ്വാദനക്കുറിപ്പ് തയാറാക്കുകയാണ് പദ്ധതി ലക്ഷ്യം. എല്ലാമാസവും എഴുത്തുപെട്ടി തുറന്നെടുക്കുന്ന ആസ്വാദനക്കുറിപ്പ് അധ്യാപകർ പരിശോധിച്ചാണ് വിജയികളെ കണ്ടെത്തുന്നത്. അവാർഡ് വിതരണ ചടങ്ങ് ഹെഡ്മിസ്ട്രസ് ലൗലി ജോസഫ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡൻറ് കെ.എൻ. രാജമോഹനൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജയശ്രീ ശ്രീധരൻ സ്വാഗതം പറഞ്ഞു. വിജയികളായ ഫാത്തിമത്ത് മിസ്ന, ഹന്നസ് പി.എം, നബീസ ഫർഗിൻ എന്നിവർക്ക് ലൈബ്രറി കൗൺസിൽ ജില്ല ജോയൻറ് സെക്രട്ടറി സി.കെ. ഉണ്ണി കാഷ് അവാർഡ് സമ്മാനിച്ചു. അധ്യാപിക ലിമി നന്ദി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.