മൂവാറ്റുപുഴ: കൗൺസിലറുടെ നേതൃത്വത്തിൽ നോ എൻട്രി ബോർഡുകൾ സ്ഥാപിച്ച് വൺേവ സംവിധാനം കർശനമാക്കിയെങ്കിലും കാവുങ്കര മേഖലയിലെ ഗതാഗതക്കുരുക്കിന് പരിഹാരമായില്ല. കൊട്ടിഗ്ഘോഷിച്ചു കൊണ്ടുവന്ന ഗതാഗത പരിഷ്കാരം ഒറ്റദിവസംകൊണ്ട് അട്ടിമറിച്ച നഗരസഭ ഭരണാധികാരികളുടെ നടപടിയിൽ പ്രതിഷേധിച്ച് കാവുങ്കര മേഖലയിലെ പ്രശ്നം പരിഹരിക്കാൻ കൗൺസിലർ പി.വൈ. നൂറുദ്ദീെൻറ നേതൃത്വത്തിൽ വൺേവ ജങ്ഷനിൽ നോ എൻട്രി ബോർഡ് സ്ഥാപിച്ചത്. എന്നാൽ വൺേവ ജങ്ഷനിൽനിന്ന് മാർക്കറ്റ് റോഡിലേക്ക് നേരിട്ടുള്ള വാഹനസഞ്ചാരം കുറെഞ്ഞങ്കിലും കീച്ചേരിപ്പടി മുതൽ എവറസ്റ്റ് കവലവരെയുള്ള അര കി.മീറ്റർ ദൂരത്തെ ഗതാഗതസ്തംഭനം ഒഴിവാക്കാനായിട്ടില്ല. കിഴക്കൻ മേഖലയിലെ പ്രധാന പലചരക്ക് വിപണി സ്ഥിതിചെയ്യുന്ന ഈ ഭാഗത്ത് വാഹനങ്ങളുടെ റോഡിനിരുവശവുമുള്ള അനധികൃത പാർക്കിങ്ങാണ് പ്രശ്നം സൃഷ്ടിക്കുന്നത്. റോഡിെൻറ ഒരുവശത്തു മാത്രം വാഹനങ്ങൾ നിർത്തി കയറ്റിറക്ക് നടത്തണമെന്നാണ് ചട്ടമെങ്കിലും പാലിക്കപ്പെടുന്നില്ല. എസ്.ഐയുടെ നേതൃത്വത്തിൽ ട്രാഫിക് പൊലീസ് സ്റ്റേഷൻ പ്രവർത്തിക്കുന്ന നഗരത്തിൽ എവറസ്റ്റ് കവലയിൽ ട്രാഫിക് പൊലീസിെൻറ സേവനം ലഭ്യമാക്കണമെന്ന് ആവശ്യം ഉയർന്നിരുെന്നങ്കിലും നടപ്പായില്ല. ഈ മേഖലയിൽ പൊലീസ് സേവനം ലഭ്യമാക്കിയാൽ ഈ പ്രശ്നത്തിന് പരിഹാരം കാണാനാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.