കൂത്താട്ടുകുളത്ത് ഇ.എസ്.ഐ ഡിസ്പെന്‍സറി ഉടൻ

കൂത്താട്ടുകുളം: കൂത്താട്ടുകുളത്ത് ഇ.എസ്.ഐ ഡിസ്പെന്‍സറി ആരംഭിക്കാൻ തീരുമാനമായതായി അനൂപ്‌ ജേക്കബ്‌ എം.എല്‍.എ അറിയിച്ചു. പിറവം നിയോജകമണ്ഡലത്തിലും ജില്ലയിലെ കിഴക്കന്‍ മേഖലയിലുമുള്ള ഗുണഭോക്താക്കള്‍ക്ക് ഇതി​െൻറ പ്രയോജനം ലഭിക്കും. മെഡിക്കല്‍ ഓഫിസര്‍ ഉള്‍പ്പെടെ ഒമ്പത് സ്ഥിരം ജീവനക്കാരുടെ സേവനമാണ് ആദ്യഘട്ടം ലഭ്യമാകുന്നത്. ഇത് നടപ്പാകുന്നതോടെ വിവിധ തൊഴില്‍ മേഖലകളിലെ ഇ.എസ്.ഐ ഗുണഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാകും. ഡിസ്പെന്‍സറിയുടെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കാൻ നടപടി സ്വീകരിച്ചതായും എം.എല്‍.എ അറിയിച്ചു. മുനിസിപ്പല്‍ ചെയര്‍മാന്‍ ബിജു ജോണും മുന്‍ ചെയര്‍മാന്‍ പ്രിന്‍സ്‌ പോള്‍ ജോണുമായും നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ താമസിയാതെ ഡിസ്പെന്‍സറിക്ക് സ്വന്തമായി സ്ഥലം കണ്ടെത്തി കെട്ടിടം പണിയുമെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.