എം.ജി സർവകലാശാല വാർത്തകൾ

എം.എസ്.ഡബ്ല്യു സ്പോട്ട് അഡ്മിഷൻ കോട്ടയം: 2017-18 അക്കാദമിക വർഷം അഫിലിയേറ്റഡ് കോളജുകളിലെ എം.എസ്.ഡബ്ല്യു േപ്രാഗ്രാമിൽ ഒഴിവുള്ള മെറിറ്റ് സീറ്റുകളിലേക്ക് നേരേത്ത പ്രവേശന പരീക്ഷയെഴുതാത്ത വിദ്യാർഥികളെകൂടി ഉൾപ്പെടുത്തി സ്പോട്ട് പ്രവേശനം നടത്തും. www.cat.mgu.ac.in ൽ പ്രസിദ്ധീകരിച്ച എം.എസ്.ഡബ്ല്യു വിജ്ഞാപനപ്രകാരം യോഗ്യതയുള്ളവർ പൂരിപ്പിച്ച അപേക്ഷയും യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും അപേക്ഷ ഫിസും ലേറ്റ് ഫീസും അടച്ച രസീതുകളും സഹിതം സെപ്റ്റംബർ 26ന് രാവിലെ 11ന് സർവകലാശാലയിലെ ക്യാപ് സെല്ലിൽ ഹാജരാകണം. ഒഴിവുകൾ സംബന്ധിച്ച വിവരങ്ങൾ വെബ്സൈറ്റിൽ. അപേക്ഷ തീയതി സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിലെ അഞ്ചാം സെമസ്റ്റർ ത്രിവത്സര എൽഎൽ.ബി (4 pm to 9 pm), ആറാം സെമസ്റ്റർ പഞ്ചവത്സര ബി.ബി.എ എൽഎൽ.ബി (ഓണേഴ്സ്) പരീക്ഷകൾ ഒക്ടോബർ 13നും മൂന്നാം സെമസ്റ്റർ ത്രിവത്സര എൽഎൽ.ബി (4 pm to 9 pm) പരീക്ഷകൾ ഒക്ടോബർ 12നും ആരംഭിക്കും. അപേക്ഷകൾ പിഴയില്ലാതെ സെപ്റ്റംബർ 27 വരെയും 50 രൂപ പിഴയോടെ 28 വരെയും 500 രൂപ സൂപ്പർഫൈനോടെ ഒക്ടോബർ മൂന്നുവരെയും സ്വീകരിക്കും. റഗുലർ വിദ്യാർഥികൾ 100 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 20 രൂപ വീതവും (പരമാവധി സെമസ്റ്ററിന് 100 രൂപ) സി.വി ക്യാമ്പ് ഫീസായി പരീക്ഷ ഫീസിന് പുറമെ അടക്കണം. സംവരണ സീറ്റൊഴിവ് എം.ജി സർവകലാശാല സ്കൂൾ ഓഫ് പ്യുവർ ആൻഡ് അപ്ലൈഡ് ഫിസിക്സിൽ 2017ൽ എം.എസ്സി േപ്രാഗ്രാമിന് എസ്.ടി വിഭാഗത്തിൽ ഒരു ഒഴിവുണ്ട്. താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി സെപ്റ്റംബർ 25ന് ഉച്ചക്ക് രണ്ടിനകം സ്കൂൾ ഡയറക്ടർ മുമ്പാകെ ഹാജരാകണം. വിശദവിവരങ്ങൾ www.mgu.ac.in ൽ ലഭിക്കും. പ്രാക്ടിക്കൽ അഞ്ചാം സെമസ്റ്റർ ബി.എ മൾട്ടിമീഡിയ, ബി.എ അനിമേഷൻ ആൻഡ് ഗ്രാഫിക് ഡിസൈൻ, ബി.എ വിഷ്വൽ ആർട്സ് (സി.ബി.സി.എസ്.എസ് ഇംപ്രൂവ്മ​െൻറ് /സപ്ലിമ​െൻററി -2013-2014 അഡ്മിഷൻ) ഏപ്രിൽ 2017 പരീക്ഷയുടെ പ്രാക്ടിക്കൽ സെപ്റ്റംബർ 25ന് ആരംഭിക്കും. വിശദ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ. 2017 ജൂലൈയിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.എസ്സി ഫിസിക്സ് മെറ്റീരിയൽ സയൻസ് പരീക്ഷയുടെ പ്രാക്ടിക്കൽ സെപ്റ്റംബർ 26, 27 തീയതികളിൽ പത്തനംതിട്ട കാതോലിക്കേറ്റ് കോളജിൽ നടത്തും. വിശദ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ. പരീക്ഷ ഫലം 2016 ഏപ്രിലിൽ സ്കൂൾ ഓഫ് ഇൻറർനാഷനൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്സിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.എ പൊളിറ്റിക്സ് ആൻഡ് ഇൻറർനാഷനൽ റിലേഷൻസ്, പൊളിറ്റിക്സ് ആൻഡ് ഹ്യൂമൻ റൈറ്റ്സ്, പൊളിറ്റിക്സ് (പബ്ലിക് പോളിസി ആൻഡ് ഗവർണൻസ്) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. 2017 ഏപ്രിലിൽ സ്കൂൾ ഓഫ് ഇൻറർനാഷനൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്സിൽ നടത്തിയ നാലാം സെമസ്റ്റർ എം.എ െപാളിറ്റിക്സ് ആൻഡ് ഇൻറർനാഷനൽ റിലേഷൻസ്, പൊളിറ്റിക്സ് ആൻഡ് ഹ്യൂമൻ റൈറ്റ്സ്, പൊളിറ്റിക്സ് (പബ്ലിക് പോളിസി ആൻഡ് ഗവർണൻസ്) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. എം.ജിയിൽ േപ്രാജക്ട് ഫെേലാ ഒഴിവ് എം.ജി സർവകലാശാലയിലെ ഇൻറർനാഷനൽ ആൻഡ് ഇൻറർ യൂനിവേഴ്സിറ്റി സ​െൻറർ ഫോർ നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജിയിൽ േപ്രാജക്ട് ഫെേലാ ഒഴിവിലേക്ക് വാക് ഇൻ ഇൻറർവ്യൂ നടത്തുന്നു. ബയോ കെമിസ്ട്രിയിലോ ബയോ ടെക്നോളജിയിലോ ബിരുദാനന്തര ബിരുദവും മോളിക്യുലാർ ബയോളജിയിലുള്ള പ്രവൃത്തിപരിചയവുമാണ് യോഗ്യത. ഉദ്യോഗാർഥികൾ വിദ്യാഭ്യാസം, പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകളുമായി സെപ്റ്റംബർ 27ന് രാവിലെ പത്തിന് നാനോ സയൻസ് കേന്ദ്രത്തിൽ ഹാജരാകണം. ഫോൺ: 9447712540.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.