പശ്ചിമഘട്ട രക്ഷായാത്രക്ക്​ സ്വീകരണം നൽകും

കൊച്ചി: പശ്ചിമഘട്ട രക്ഷായാത്രക്ക് വ്യാഴാഴ്ച വൈകീട്ട് നാലിന് ദേശീയപാത 17 സംയുക്ത സമരസമിതി ചേരാനല്ലൂർ മഞ്ഞുമ്മൽ കവലയിൽ സ്വീകരണം നൽകും. ദേശീയപാത വികസനത്തി​െൻറ മറവിൽ ഒരിക്കൽ കുടിയിറക്കിയവരെ 45മീറ്റർ ബി.ഒ.ടി ടോളി​െൻറ പേരിൽ വീണ്ടും കുടിയിറക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ സമരസമിതി പ്രഖ്യാപിച്ച പ്രക്ഷോഭ പരമ്പരയുടെ ഭാഗമായി നടത്തുന്ന ജനജാഗ്രത സദസ്സിലാണ് സ്വീകരണം. ഡോ. സെബാസ്റ്റ്യൻ പോൾ ഉദ്ഘാടനം ചെയ്യും. ഗേൾസ് സമ്മിറ്റ് ഇന്ന് കൊച്ചി: ഗേൾസ് ഇസ്ലാമിക് ഓർഗനൈസേഷൻ ജില്ല കമ്മിറ്റി 'ആസൂത്രിത വംശഹത്യകളുടെ രാഷ്ട്രീയം' വിഷയത്തിൽ 'ഗേൾസ് സമ്മിറ്റ്'- ചർച്ച സംഘടിപ്പിക്കുന്നു. ഫോർട്ട്കൊച്ചി വാസ്കോഡ ഗാമ സ്ക്വയറിൽ വ്യാഴാഴ്ച വൈകീട്ട് മൂന്നിന് ആരംഭിക്കുന്ന പരിപാടിയിൽ പി. റുഖ്സാന (ഫ്രറ്റേണിറ്റി), അഡ്വ. കെ.കെ. പ്രീത (ദലിത് ആക്ടിവിസ്റ്റ്), നവീന മോഹൻ (എ.െഎ.ഡി.എസ്.ഒ) തുടങ്ങിയവർ പെങ്കടുക്കും. അഖിലകേരള നാടകമത്സരത്തിന് പി.ഒ.സിയിൽ തുടക്കം കൊച്ചി: കേരള കത്തോലിക്ക മെത്രാൻ സമിതിയുടെ മാധ്യമ കമീഷ​െൻറ 30ാം സംസ്ഥാനതല പ്രഫഷനൽ നാടകമത്സരത്തിന് പാലാരിവട്ടം പി.ഒ.സി ഓഡിറ്റോറിയത്തിൽ തുടക്കമായി. കൊല്ലം കാളിദാസ കലാകേന്ദ്രയുടെ 'കരുണ'യായിരുന്നു ആദ്യ നാടകം. വീട്ടുനമ്പർ 312 ഉമ്മിണി മകൾ നളിനി (നവചേതന, കോഴിക്കോട്) ആണ് വ്യാഴാഴ്ചത്തെ നാടകം. ഒക്ടോബർ ഒന്നുവരെ ദിവസവും വൈകുന്നേരം ആറിനാണ് നാടകം. അനന്തരം അയാൾ (തിരുവനന്തപുരം നക്ഷത്ര കമ്യൂണിക്കേഷൻസ്), കണക്ക് മാഷ് (കൊല്ലം ആവിഷ്കാര), മൂന്ന് ഇന്ത്യൻ പൗരന്മാരുടെ ഒരു ദിവസം (ഭരത് കമ്യൂണിക്കേഷൻസ്, ആലപ്പുഴ), ചാറ്റൽ മഴയത്ത് (ദേവാ കമ്യൂണിക്കേഷൻസ്, കായംകുളം), മനസാക്ഷിയുളള സാക്ഷി (അമല കമ്യൂണിക്കേഷൻസ്, കാഞ്ഞിരപ്പള്ളി), ലക്ഷ്മി അഥവ അരങ്ങിലെ അനാർക്കലി (കോഴിക്കോട് സങ്കീർത്തന), സഹയാത്രിക​െൻറ ഡയറിക്കുറിപ്പ് (തിരുവനന്തപുരം സോപാനം), രാമേട്ടൻ (സരിഗ, ഓച്ചിറ), ആഴം (അങ്കമാലി അക്ഷയ), മനുഷ്യരുണ്ട് സൂക്ഷിക്കുക (ആറ്റിങ്ങൽ ശ്രീധന്യ) എന്നിവയാണു മറ്റു നാടകങ്ങൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.