കടുങ്ങല്ലൂര്‍: കിഴക്കേ കടുങ്ങല്ലൂര്‍ സൂര്യ കലാക്ഷേത്രയുടെ 14ാം വാര്‍ഷികവും നവരാത്രി ആഘോഷവും 24ന് നരസിംഹ സ്വാമി ക്ഷേത്രം പുണര്‍തം ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ 10ന് പഞ്ചരത്ന കീര്‍ത്തനം. തുടര്‍ന്ന്‍ വിദ്യാർഥികളുടെ സംഗീതാര്‍ച്ചന, ഉപകരണസംഗീതം വയലിന്‍, മൃദംഗം. ദേവികീര്‍ത്തനാലാപനം,സോപാന സംഗീതം. വൈകീട്ട് ആറിന് നവരാത്രി ആഘോഷവും വാര്‍ഷികവും സംഗീത സംവിധായകന്‍ രാഹുല്‍ രാജ് ഉദ്ഘാടനം ചെയ്യും. ഡോ. കെ. ജയലക്ഷ്മി മുഖ്യാതിഥി ആകും. സൂര്യ കലാക്ഷേത്ര ചെയര്‍മാന്‍ വി. ജയദേവന്‍ അധ്യക്ഷത വഹിക്കും. തുടര്‍ന്ന്‍ നവരാത്രി സംഗീത സദസ്സില്‍ ചെന്നൈ സിസ്റ്റേഴ്സ് (അര്‍ച്ചന, ആരതി) കച്ചേരി അവതരിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.