കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ജനങ്ങളുടെ അജണ്ട നടപ്പാക്കുന്നില്ല -ഉമ്മൻ ചാണ്ടി ആലങ്ങാട്: കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ജനങ്ങളുടെ അജണ്ട നടപ്പാക്കുന്നില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. നോട്ട് നിരോധനം ഇന്ന് ജനങ്ങളെ ദാരിദ്ര്യത്തിലെത്തിച്ചിരിക്കുന്നതായും അദ്ദേഹം പറഞ്ഞു. കരുമാല്ലൂർ മണ്ഡലം കോൺഗ്രസ് ഒന്നുമുതൽ നാലുവരെയുള്ള ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്ന ഇന്ദിരഗാന്ധി ജന്മശതാബ്്ദി കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാമ്പത്തിക വളർച്ചനിരക്ക് 7.8 ശതമാനത്തിൽനിന്ന് അഞ്ചിൽ താഴെയായി. റിസർവ് ബാങ്ക് കണക്കുകൾ പ്രകാരം രാജ്യെത്ത 1000, 500 രൂപ നോട്ടുകളിൽ 99 ശതമാനവും തിരിച്ചുവന്നിട്ടും കള്ളപ്പണവും കള്ളനോട്ടും എത്ര കിട്ടി എന്ന് ജനങ്ങളോട് ഇതുവരെ പറഞ്ഞിട്ടില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. ബൂത്ത് പ്രസിഡൻറ് ടി.എച്ച്. സത്താർ അധ്യക്ഷത വഹിച്ചു. കോൺഗ്രസും ന്യൂന പക്ഷങ്ങളും അടുക്കാൻ മതേതരത്വ നിലപാട് സ്വീകരിച്ച എം.എൽ.എക്ക് മണ്ഡലം കമ്മിറ്റി ഏർപ്പെടുത്തിയ അവാർഡ് ഉമ്മൻ ചാണ്ടിയിൽനിന്ന് അഡ്വ.വി.ഡി. സതീശൻ എം.എൽ.എ സ്വീകരിച്ചു. കളമശ്ശേരി മണ്ഡലത്തിലെ വികസനം മുൻനിർത്തി വി.കെ. ഇബ്രാഹീം കുഞ്ഞ് എം.എൽ.എക്കുള്ള അവാർഡ് മകൻ വി.ഇ. അബ്്ദുൽ ഗഫൂർ ഏറ്റുവാങ്ങി. വി.ഡി. സതീശൻ എം.എൽ.എ, ഡി.സി.സി പ്രസിഡൻറ് ടി.ജെ. വിനോദ്, കെ.പി. ധനപാലൻ, ബി.എ. അബ്്ദുൽ മുത്തലിബ്, കെ.കെ. ജിന്നാസ്, കെ.വി. പോൾ, വി.ഇ. അബ്ദുൽ ഗഫൂർ, ഫ്രാൻസിസ് തറയിൽ, ബാബുമാത്യു, എ.എം. അലി, ബീനാ ബാബു എന്നിവർ സംസാരിച്ചു. കെ.എ. ദേവസിക്കുട്ടി സ്വാഗതവും എ.എ. അൻസാരി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.