നെടുമ്പാശ്ശേരി: ബന്ധുവിനെ യാത്രയാക്കിയശേഷം വിമാനത്താവളത്തിൽനിന്ന് മടങ്ങിയ യുവാക്കളെ ആക്രമിച്ച് വെള്ളി േബ്രസ്ലറ്റ് തട്ടിയെടുത്ത കേസിൽ മൂന്നുപേർ നെടുമ്പാശ്ശേരി പൊലീസിെൻറ പിടിയിലായി. അത്താണി സ്വദേശികളായ സുരേന്ദ്രൻ (40), ഷിബു (41), ജിനീഷ് (32) എന്നിവരെയാണ് സി.ഐ പി.എം. ബൈജു, എസ്.ഐ സോണി മത്തായി എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച പുലർച്ച അത്താണി ഭാഗത്തുനിന്നാണ് പ്രതികളെ പിടികൂടിയത്. തലശ്ശേരി ന്യൂമാഹി സ്വദേശി അജീഷ്, സുഹൃത്തുക്കളായ പ്രതീഷ്, ധർമരാജ് എന്നിവരെ തിങ്കളാഴ്ച പുലർച്ച ഒന്നരക്ക് ചായ കുടിക്കാൻ സിഗ്നൽ ജങ്ഷനിൽ നിർത്തിയപ്പോഴാണ് മൂന്നംഗ സംഘം ആക്രമിച്ചത്. തുടർന്ന് അജീഷിെൻറ േബ്രസ്ലറ്റ് തട്ടിയെടുത്തു. പഴ്സും മറ്റ് സ്വർണാഭരണങ്ങളും കൈക്കലാക്കാൻ ശ്രമിച്ചെങ്കിലും ഹോട്ടൽ ജീവനക്കാർ എത്തിയതോടെ പ്രതികൾ രക്ഷപ്പെട്ടു. നിസ്സാര പരിക്കേറ്റതിനെത്തുടർന്ന് പ്രതികൾ ദേശത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടിയിരുന്നു. സി.സി ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. അറസ്റ്റിലായവരെ വ്യാഴാഴ്ച അങ്കമാലി കോടതിയിൽ ഹാജരാക്കും. ചിത്രം- അറസ്റ്റിലായ സുരേന്ദ്രൻ, ജിനീഷ്, ഷിബു എന്നിവർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.