അപകടാവസ്‌ഥയിലായ പഴയ ബഹുനില കെട്ടിടം പൊളിക്കാൻ കലക്ടറുടെ ഉത്തരവ് ആലുവ: അപകടാവസ്‌ഥയിലായ പഴയ ബഹുനില കെട്ടിടം പൊളിച്ചുനീക്കാൻ കലക്ടറുടെ ഉത്തരവ്. നഗരമധ്യത്തിലെ സ്വകാര്യ കെട്ടിടം പൊളിക്കാനാണ് ഉത്തരവ്. ബാങ്ക് കവല മാർക്കറ്റ് റോഡിൽ ഗ്രാൻഡ് ഹോട്ടലിനു സമീപത്തെ മൂന്നുനില കെട്ടിടം ജീർണാവസ്ഥയിലാണ്. ഈ കെട്ടിടം അപകടരഹിതമായി പൊളിച്ചുനീക്കാൻ നഗരസഭ അധികൃതർക്കാണ് കലക്ടർ നിർദേശം നൽകിയത്. തഹസിൽദാർ, നഗരസഭ സെക്രട്ടറി, പൊതുമരാമത്ത് വകുപ്പ് അധികൃതർ എന്നിവരുടെ റിപ്പോർട്ടിെൻറ അടിസ്‌ഥാനത്തിലാണ് നടപടി. 80 വർഷത്തോളം പഴക്കമുള്ള കെട്ടിടത്തിന് ബലക്ഷയമുണ്ടെന്നാണ് വിവിധ വകുപ്പുകൾ റിപ്പോർട്ട് നൽകിയത്. കെട്ടിടം പൊളിച്ചുമാറ്റുന്നതിനാവശ്യമായ തുക ഉടമയിൽനിന്ന് ഈടാക്കും. വാടകക്കാർ കെട്ടിടം ഒഴിയാത്തതിനെ തുടർന്ന് ഉടമയുമായി കോടതിയിൽ കേസ് നടക്കുകയാണ്. അതിനാൽ വർഷങ്ങളായി കെട്ടിടത്തിെൻറ നവീകരണം മുടങ്ങി. തിരക്കേറിയ റോഡിന് സമീപത്തുള്ള കെട്ടിടത്തിൽ വ്യാപാരസ്‌ഥാപനങ്ങളും ചില സംഘടനാ ഓഫിസുകളുമുണ്ട്. രണ്ടാം നിലയുടെ കുറച്ചുഭാഗം ഒരു മാസംമുമ്പ് മഴയിൽ ഇടിഞ്ഞിരിന്നു. കഴിഞ്ഞ ദിവസം കെട്ടിടത്തിെൻറ മുകളിൽ നിന്ന് കല്ല് അടർന്ന് റോഡിലേക്ക് തെറിച്ചുവീണതായി നാട്ടുകാർ പറഞ്ഞു. ക്യാപ്‌ഷൻ ea60 building കലക്ടർ പൊളിക്കാൻ ഉത്തരവിട്ട ആലുവ ബാങ്ക് കവല മാർക്കറ്റ് റോഡിൽ അപകട ഭീഷണിയിലായ കെട്ടിടം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.