ആലുവ: നഗരത്തിൽ അലയുന്ന . നാൽക്കാലി ശല്യം ഒഴിവാക്കുന്നതിെൻറ ഭാഗമായാണ് നഗരസഭ നടപടി. തോട്ടക്കാട്ടുകര മേഖലയിൽനിന്നാണ് പിടികൂടിയത്. ബുധനാഴ്ച രാവിലെ ജി.സി.ഡി.എ റോഡിൽ നടത്തിയ പരിശോധനയിലാണ് നാൽക്കാലികളെ ജീവനക്കാർ പിടികൂടിയത്. പിന്നീട് ഇവയെ കാര്യാലയത്തിലെത്തിച്ചു. വെള്ളിയാഴ്ച രണ്ട് നാൽക്കാലികളെ പിടികൂടിയിരുന്നു. സംഭവം അറിഞ്ഞെത്തിയ ഉടമകളിൽനിന്ന് 5000 രൂപ വീതം പിഴ ഈടാക്കിയയാണ് തിരികെ നൽകിയത്. വിട്ടുകൊടുത്ത കാലികളെ വീണ്ടും പിടികൂടിയാൽ പൊലീസ് ആക്ട് 120 എൽകൂടി ചേർത്ത് ഉടമകൾക്കെതിരെ പരാതി നൽകാനാണ് നഗരസഭ തീരുമാനം. മനുഷ്യജീവന് ഭീഷണിയാകുന്ന രീതിയിൽ മൃഗങ്ങളെ വളർത്തുന്നവർക്കെതിരെയുള്ള ക്രിമിനൽ വകുപ്പാണിത്. ക്യാപ്‌ഷൻ ea59 kali ആലുവ തോട്ടക്കാട്ടുകര ഭാഗത്ത് അലഞ്ഞ കാലികളെ നഗരസഭ ജീവനക്കാർ പിടികൂടി വാഹനത്തിൽ കയറ്റിയപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.