ഗാന്ധി സ്‌ക്വയറില്‍ അനധികൃത പാര്‍ക്കിങ്; നടപടിയില്ലെന്ന് ആക്ഷേപം ആലുവ: ഗാന്ധി സ്‌ക്വയറില്‍ വാഹനങ്ങളുടെ അനധികൃത പാര്‍ക്കിങ് തുടരുന്നു. മഹാത്മാ ഗാന്ധി ടൗണ്‍ ഹാളിനു മുന്‍വശത്താണ് ചെറുവാഹനങ്ങള്‍, ബസുകള്‍, കെണ്ടയ്നര്‍ ലോറികള്‍ ഉൾപ്പെടെ പാര്‍ക്ക് ചെയ്യുന്നത്. ഇതുമൂലം ഗാന്ധി സ്‌ക്വയർ, ടൗണ്‍ഹാൾ എന്നിവിടങ്ങളിലേക്ക് മാർഗതടസ്സമുണ്ടാകുന്നു. ഈ ഭാഗത്ത് റോഡ് അരിക് കൂടുതലാണ്. കൂടാതെ ഇവിടെനിന്നാണ് തുരുത്ത് റെയില്‍വേ നടപ്പാലത്തിലേക്കുള്ള നടപ്പാത ആരംഭിക്കുന്നത്. പാര്‍ക്കിങ് മൂലം ഈ റോഡിലേക്ക് വാഹനങ്ങള്‍ കടക്കുന്നതിനും തടസ്സമുണ്ട്. വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള വിതരണ കേന്ദ്രവും ഈ വഴിയിലാണ്. വാഹന പാര്‍ക്കിങ് വെള്ളവിതരണത്തിനുള്ള ലോറികെളയും ബാധിക്കുന്നു. സ്‌റ്റോപ്പില്‍ ബസ് കാത്തുനില്‍ക്കുന്നവര്‍ക്കും ഇറങ്ങുന്നവര്‍ക്കും പാർക്കിങ് ദുരിതമാണ്. ഇതിന് ചുറ്റുവട്ടത്തായി അഞ്ച് വിദ്യാലയങ്ങളും ഒരു കോളജും സ്‌ഥിതിചെയ്യുന്നു. ഗാന്ധി സ്‌ക്വയര്‍ സമീപകാലത്ത് വൻതുക െചലവഴിച്ച് മോടിപിടിപ്പിച്ചിരുന്നു. എന്നാൽ അനധികൃത പാര്‍ക്കിങ്ങിനെതിരെ നഗരസഭയോ പൊലീസോ നടപടി എടുക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. ക്യാപ്ഷന്‍ ea53 parking ആലുവ ഗാന്ധി സ്‌ക്വയറില്‍ അനധികൃതമായി പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങള്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.