വായനശീലം ഉപേക്ഷിച്ചത് യുവാക്കളെ ആക്രമണകാരികളാക്കുന്നു -–എം.സ്വരാജ് എം.എല്‍.എ

വായനശീലം ഉപേക്ഷിച്ചത് യുവാക്കളെ ആക്രമണകാരികളാക്കുന്നു -- -എം.സ്വരാജ് ആലുവ: വായനശീലം ഉപേക്ഷിച്ചത് യുവാക്കളെ ആക്രമണകാരികളാക്കുന്നതായി എം.സ്വരാജ് എം.എല്‍.എ. മുതിരക്കാട്ടുമുകള്‍ ഇ.എം.എസ് സ്മാരക ഗ്രന്ഥശാലയുടെ നവീകരിച്ച കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുവാക്കള്‍ അക്രമത്തിലും മയക്കുമരുന്നിലുമാണ് വിനോദം കണ്ടെത്തുന്നത്. നല്ല വായനശാലകള്‍ക്കും പുസ്തകങ്ങള്‍ക്കും അവരെ നേര്‍വഴിക്ക് നടത്താന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രസിഡൻറ് രതീഷ് വി.നായര്‍ അധ്യക്ഷത വഹിച്ചു. ബാലസാഹിത്യകാരന്‍ സിപ്പി പള്ളിപ്പുറം മുഖ്യാതിഥിയായിരുന്നു. സെക്രട്ടറി കെ.പി. ശിവകുമാര്‍, സംവിധായകന്‍ ശ്യാംധര്‍, പുരോഗമന കലാസാഹിത്യസംഘം ജില്ല സെക്രട്ടറി കെ. രവിക്കുട്ടന്‍, ലൈബ്രറി കൗണ്‍സില്‍ താലൂക്ക് പ്രസിഡൻറ് അബ്‌ദുല്ലകുട്ടി, പഞ്ചായത്ത് പ്രസിഡൻറ് സാജിത അബ്ബാസ്, വാര്‍ഡ് അംഗം എ.കെ. മായാദാസന്‍, കെ.ആര്‍. പവിത്രന്‍, ജോ.സെക്രട്ടറി ബി.ഹരികുമാര്‍ എന്നിവര്‍ സംസാരിച്ചു. ക്യാപ്ഷന്‍ ea55 ems mandiram മുതിരക്കാട്ടുമുകള്‍ ഇ.എം.എസ് സ്മാരക ഗ്രന്ഥശാലയുടെ നവീകരിച്ച മന്ദിരം എം.സ്വരാജ് എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.