രാജ്യം കോണ്‍ഗ്രസിെൻറ അനിവാര്യത ചര്‍ച്ചചെയ്യുന്നു-- -ഉമ്മന്‍ ചാണ്ടി ആലുവ: രാജ്യം കോണ്‍ഗ്രസിെൻറ അനിവാര്യത ചര്‍ച്ചചെയ്യുകയാണെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കോണ്‍ഗ്രസ് കീഴ്മാട് പഞ്ചായത്ത് 115 മുതല്‍ 117 വരെയുള്ള ബൂത്ത് കമ്മിറ്റികളുടെ കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ധനവില ജനങ്ങള്‍ക്ക് താങ്ങാവുന്നതിലധികമായി. ഇതിന് പരിഹാരം കാണാതെ ഊരുചുറ്റുകയാണ് പ്രധാനമന്ത്രി. നോട്ട് നിരോധനത്തിലൂടെ കള്ളപ്പണം കണ്ടെത്തിയില്ല. ചായകുടിക്കണമെങ്കില്‍ ജി.എസ്.ടി നൽകേണ്ട ഗതികേടാണ്. സാമ്പത്തിക വളര്‍ച്ച മുമ്പെങ്ങുമില്ലാത്തവിധം താഴ്ചയിലേക്ക് കൂപ്പുകുത്തിയതായും അദ്ദേഹം പറഞ്ഞു. ബെന്നി ബഹനാന്‍ മുഖ്യപ്രഭാഷണം നടത്തി. ഷിബു സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡൻറ് ടി.ജെ. വിനോദ് മുഖ്യാതിഥിയായിരുന്നു. അന്‍വര്‍ സാദത്ത് എം.എല്‍.എ അവാര്‍ഡുകള്‍ വിതരണം ചെയ്തു. കെ.പി.സി.സി സെക്രട്ടറി ബി.എ. അബ്‌ദുൽ മുത്തലിബ്, ബാബു പുത്തനങ്ങാടി, തോപ്പില്‍ അബു, പി.ജെ. അനില്‍ കുമാര്‍, മുഹമ്മദ് ഷഫീഖ്, പി.വി. എല്‍ദോ, ലത്തീഫ് പൂഴിത്തറ, കെ.കെ. അജിത് കുമാര്‍, എം.ഐ. ഇസ്മായില്‍, ജറിന്‍ മാഞ്ഞൂരാന്‍, കെ.എ. പൗലോസ്, ജോസി പി.ആന്‍ഡ്രൂസ്, ഫെബിന്‍ ഫ്രാന്‍സിസ് എന്നിവര്‍ സംസാരിച്ചു. ക്യാപ്ഷന്‍ ea52 con കോണ്‍ഗ്രസ് കീഴ്മാട് പഞ്ചായത്ത് 115 മുതല്‍ 117 വരെയുള്ള ബൂത്ത് കമ്മിറ്റികളുടെ കുടുംബ സംഗമം മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.