കൊറിയോഫെസ്​റ്റ് 23 മുതൽ

കൊച്ചി: കാലടി ശ്രീശങ്കര സ്കൂൾ ഓഫ് ഡാൻസി​െൻറ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള കൊറിയോഫെസ്റ്റ് 23 മുതൽ 25 വരെ നടക്കുമെന്ന് ചീഫ് കോഓഡിനേറ്റർ പ്രഫ.പി.വി. പീതാംബരൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 23ന് വൈകീട്ട് ആറിന് കുച്ചിപ്പുടി നർത്തകി ഗീത പത്മകുമാർ ഉദ്ഘാടനം ചെയ്യും. 6.30 ന് പി.ആർ. നീതു കുച്ചിപ്പുടി ശൈലിയിൽ ശ്രീനാരായണ ഗുരുവി​െൻറ 'കാളിനാടകം' നൃത്തം അവതരിപ്പിക്കും. 24ന് വൈകീട്ട് ആറിന് 'അഹല്യമോക്ഷം' ആസ്പദമാക്കി വൈഷ്ണവി സുകുമാരൻറ കുച്ചിപ്പുടി. തുടർന്ന് സ്വാമി ആഗമാനന്ദനെ അസ്പദമാക്കി വി. അനുശ്രീ കുച്ചിപ്പുടിയും 'കൃഷ്ണം സംഗീതസാഗരം' പ്രത്യേക ആവിഷ്കാരം നിരഞ്ജന മോനോനും നടത്തും. 25ന് വൈകീട്ട് ആറിന് ഭരതനാട്യം ശൈലിയിൽ ശ്രീനാരായണഗുരുവി​െൻറ 'ശിവപ്രസാദ പഞ്ചകം' എൻ.എസ്. പ്രതിഭയും യോഗവും നൃത്തവും സമന്വയിപ്പിച്ച് 'കുണ്ഡലിനിപ്പാട്ട്' നൃത്താവിഷ്കാരം ജെസ്നി വർഗീസും അവതരിപ്പിക്കും. കൊറിയോഫെസ്റ്റി​െൻറ രണ്ടാംഘട്ടം നവംബർ 24 ന് നടത്തും. ടെക്നിക്കൽ ഡയറക്ടർ ഡോ.സി.പി. ഉണ്ണികൃഷ്ണനും കെ.എൻ. ജയകൃഷ്ണനും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.