കാലടി: കൃഷിയെയും മണ്ണിെനയും അടുത്തറിഞ്ഞ് കാലടി ആദിശങ്കര എൻജിനീയറിങ് കോളജിലെ എൻ.എസ.്എസ് വിദ്യാർഥികൾ. വിവിധയിനം കൃഷികളാണ് വിദ്യാർഥകളുടെ മേൽനോട്ടത്തിൽ ചെയ്തിരിക്കുന്നത്. 30 സെൻറ് സ്ഥലത്താണ് കരനെൽകൃഷി ചെയ്യുന്നത്. കൂടാതെ വെണ്ട, വഴുതന, അച്ചിങ്ങ, തക്കാളി, പച്ചമുളക് തുടങ്ങിയവയെല്ലാം മികച്ച വിളവുകളാണ് നൽകുന്നത്. േഗ്രാബാഗുകളിലാണ് കൃഷി. 250 േഗ്രാ ബാഗുകൾ ഇതിനായി ഉപയോഗിച്ചിട്ടുണ്ട്. കോളജിെൻറ കാടുപിടിച്ചുകിടന്ന ഭാഗം വിദ്യാർഥികൾതന്നെ വെട്ടിത്തെളിച്ച് കൃഷിക്കനുയോജ്യമാക്കി. ഒഴിവുസമയം വിദ്യാർഥികൾ കൃഷിക്കായി നീക്കിെവക്കും. വിത്തുകളും മറ്റും കാലടി കൃഷിഭവനാണ് നൽകുന്നത്. ജൈവവളമാണ് ഉപയോഗിക്കുന്നത്. ഉൽപന്നങ്ങൾ കോളജിൽതന്നെയാണ് വിൽപന നടത്തുന്നത്. വിളവെടുപ്പ് സമയത്ത് ഒരു ചെറിയ പച്ചക്കറിച്ചന്തതന്നെ കേളജിൽ പ്രവർത്തിക്കാറുണ്ട്. കൃഷിയിൽനിന്ന് കിട്ടുന്ന വരുമാനം കാരുണ്യപ്രവർത്തനങ്ങൾക്കാണ് ഉപയോഗിക്കുന്നത്. കഴിഞ്ഞ വർഷത്തെ കൃഷിയിൽനിന്ന് ലഭിച്ച വരുമാനംകൊണ്ട് മറ്റൂർ സ്നേഹ സദൻ സ്പെഷൽ സ്കൂളിലെ കുട്ടികൾക്ക് കായിക ഉപകരണങ്ങൾ വാങ്ങിനൽകി. കോളജ് വളപ്പിൽ നിരവധി ഫലവൃക്ഷത്തൈകളും നട്ടു പിടിപ്പിച്ചിട്ടുണ്ട്. തരിശുകിടക്കുന്ന പാടം പാട്ടത്തിനെടുത്ത് കൃഷിചെയ്യാനുള്ള ശ്രമത്തിലാണ് വിദ്യാർഥികൾ. പ്രിൻസിപ്പൽ ഡോ.പി.സി. നീലകണ്ഠൻ, എൻ.എസ്.എസ് കോഓഡിനേറ്റർമാരായ സിജോ ജോർജ്, ഉണ്ണികൃഷ്ണൻ എസ്. നായർ, എം. ശ്രീരാഗ് തുടങ്ങിയവരാണ് നേതൃത്വംനൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.