വില്ലേജ് ഓഫിസ് മാര്‍ച്ചും ധര്‍ണയും

ആലുവ: കേരള സ്‌റ്റേറ്റ് കര്‍ഷകത്തൊഴിലാളി ഫെഡറേഷന്‍ (ബി.കെ.എം.യു-എ.ഐ.ടി.യു.സി) ശ്രീമൂലനഗരം പഞ്ചായത്ത് കമ്മിറ്റി ചൊവ്വര വില്ലേജ് ഓഫിസ് മാര്‍ച്ചും ധര്‍ണയും നടത്തി. ഭൂരഹിതരും ഭവനരഹിതരുമായ കര്‍ഷകത്തൊഴിലാളികള്‍ക്ക് ഭൂമിയും വീടും നല്‍കുക, ക്ഷേമ ബോര്‍ഡ് പ്രവര്‍ത്തനം കാര്യക്ഷമമാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമരം. സി.പി.ഐ ആലുവ മണ്ഡലം സെക്രട്ടറി എ. ഷംസുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. ശാന്ത അപ്പുക്കുട്ടന്‍ അധ്യക്ഷത വഹിച്ചു. പ്രസിഡൻറ് സി.കെ. പരമു, സി.പി.ഐ സെക്രട്ടറി എ. ചന്ദ്രശേഖരന്‍, സി.വി. ബാലന്‍, കെ.എസ്. ലത, എം.എ. ഷെബീര്‍, പി.കെ. ബാബു, വിജയന്‍ എന്നിവര്‍ സംസാരിച്ചു. ക്യാപ്ഷന്‍ ea58 BKMU കര്‍ഷകത്തൊഴിലാളി ഫെഡറേഷന്‍ (ബി.കെ.എം.യു -എ.ഐ.ടി.യു.സി) ശ്രീമൂലനഗരം പഞ്ചായത്ത് കമ്മിറ്റി ചൊവ്വര വില്ലേജ് ഓഫിസിനു മുന്നിൽ നടത്തിയ ധര്‍ണ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.