മലഞ്ചരക്ക്​ കടയിൽ മോഷണം: പ്രതികളെ പൊലീസ്​ കസ്​റ്റഡിയിൽ വാങ്ങി

കിഴക്കമ്പലം: ഒരാഴ്ച മുമ്പ് പള്ളിക്കര മലഞ്ചരക്ക് കടയിൽ മോഷണം നടത്തിയ പ്രതികളെ തെളിവെടുപ്പിന് കുന്നത്തുനാട് െപാലീസ് കസ്റ്റഡിയിൽ വാങ്ങി. ആഷിൻ (23). ജിജോ (30), ലിബിൻ (23), ഷിജു (36) എന്നിവരെയാണ് കസ്റ്റഡിയിൽ വാങ്ങിയത്. മൂവാറ്റുപുഴയിൽ നടന്ന മറ്റൊരു മോഷണക്കേസിൽ അറസ്റ്റ് ചെയ്തപ്പോഴാണ് പള്ളിക്കരയിലെ മോഷണവും തെളിഞ്ഞത്. 700 കിലോ റബർ, 300 കിലോ ജാതിക്ക, 100 കിലോ അടക്ക, 30 കിലോ ജാതിപത്രി, 20,000 രൂപയും മോഷ്ടിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.