തിരുനാളിന് നാളെ കൊടിയേറും

പള്ളിക്കര: മരിയൻ തീർഥാടനകേന്ദ്രമായ പള്ളിമുകൾ മരിയഗിരി പള്ളിയിൽ വേളാങ്കണ്ണി മാതാവി​െൻറ തിരുനാളിന് വെള്ളിയാഴ്ച കൊടിയേറും. വൈകീട്ട് 5.30ന് ആർച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ കൊടിയേറ്റും. വികാരി ആൻറൺ, ജനറൽ കൺവീനർ വിൻസ​െൻറ് തുണ്ടത്തിൽ, സെക്രട്ടറി ലിജോ ജോൺസൺ എന്നിവർനേതൃത്വം നൽകും. ശനിയാഴ്ച ദിവ്യബലിക്ക് കിഴക്കമ്പലം ഫെറോന വികാരി അലക്സ് കാട്ടേഴത്ത് കാർമികത്വം വഹിക്കും. പ്രധാന പെരുനാൾ ദിവസമായ ഞായറാഴ്ച ചടങ്ങുകൾക്ക് വരാപ്പുഴ അതിരൂപത വികാരി ജനറൽ മാത്യൂ ഇലഞ്ഞിമറ്റത്ത് മുഖ്യകാർമികത്വം വഹിക്കും. പെരുനാൾ ദിനത്തിൽ നിരാലംബർക്കുള്ള സഹായം വി.പി. സജീന്ദ്രൻ എം.എൽ.എയുടെ നേതൃത്വത്തിൽ വിതരണം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.