കാക്കനാട്: നമ്പര്‍ പ്ലേറ്റ് ഇല്ലാതെ സ്വകാര്യ കമ്പനിയുടെ ചോക്ലറ്റ് കയറ്റി വന്ന ലോറി (റെഫ്രിജേറ്റഡ് വാന്‍) വാഹന വകുപ്പിെൻറ പിടിയിലായി. മുംബൈയില്‍നിന്ന് രവിപുരത്തെ ഗോഡൗണിലേക്ക് എത്തിയ നാഷനല്‍ പെര്‍മിറ്റ് ലോറിയാണ് മൊബൈല്‍ എന്‍ഫോഴ്സ്മെൻറ് സ്‌ക്വാഡ് പിടികൂടിയത്. രജിസ്ട്രേഷന്‍ നമ്പര്‍, നാഷനല്‍ പെര്‍മിറ്റ് ലോറിയാണെന്ന ചിഹ്നം, മറ്റ് നിയമപരമായ എംബ്ലങ്ങള്‍ എന്നിവ ഇല്ലെന്ന് കണ്ടെത്തി. നമ്പര്‍ പ്ലേറ്റ് പതിപ്പിക്കാത്തതിെൻറ കാരണം അറിയിെല്ലന്നും കമ്പനി നല്‍കിയ വാഹനവുമായി പോരുകയായിരുന്നെന്നുമായിരുന്നു ഡ്രൈവറുടെ വിശദീകരണം. ഹരിയാനയിലെ ഗുഡ്ഗാവിലാണ് വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഒരു ഡ്രൈവര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. നാഷനല്‍ പെര്‍മിറ്റ് ലോറികളില്‍ രണ്ട് ഡ്രൈവര്‍മാര്‍ വേണമെന്നാണ് ചട്ടം. എന്നാല്‍, വഴിയിലൊരിടത്തും വാഹനം പിടിക്കപ്പെടാതിരുന്നത് ഉദ്യോഗസ്ഥരെ അദ്ഭുതപ്പെടുത്തി. അപകടമുണ്ടാക്കിയാല്‍ പിടിക്കപ്പെടാതിരിക്കാനാണ് ഇതര സംസ്ഥാന ചരക്കുവാഹനങ്ങള്‍ നമ്പര്‍ പ്ലേറ്റില്ലാതെ സംസ്ഥാനത്തേക്ക് കടക്കുന്നതെന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.