കുപ്രസിദ്ധ മോഷ്​ടാവ് പിടിയിൽ

കൊച്ചി: അവധി ദിവസങ്ങളിൽ പകൽ കറങ്ങിനടന്ന് എറണാകുളം നഗരത്തിലും പരിസരപ്രദേശങ്ങളിലും ഓഫിസുകൾ കുത്തിത്തുറന്ന് മോഷണം നടത്തിവന്ന വക്കീൽ സജീവ് എന്ന സജീവ് പിടിയിലായി. വക്കീൽ ഗുമസ്തനായിരുന്ന ഇയാൾ പ്രധാനമായും വക്കീൽ ഓഫിസുകളാണ് മോഷണത്തിന് തെരഞ്ഞെടുത്തിരുന്നത്. സി.സി.ടി.വി കാമറകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. എറണാകുളം അസി. കമീഷണർ കെ. ലാൽജി, സെൻട്രൽ സർക്കിൾ ഇൻസ്പെക്ടർ എ. അനന്തലാൽ, എസ്.ഐ ജോസഫ് സാജൻ, സീനിയർ സി.പി.ഒ ഹരികൃഷ്ണൻ, സി.പി.ഒമാരായ ഇഗ്നേഷ്യസ്, സുധീർ ബാബു എന്നിവരടങ്ങിയ അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.