മലേഷ്യയിൽ ഓയിൽ കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്​: രണ്ടുപേർക്കെതിരെ കേസെടുത്തു

പള്ളുരുത്തി: മലേഷ്യയിലെ ഓയിൽ റിഗ് കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്ത് നിരവധിപേരിൽനിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത സംഭവത്തിൽ രണ്ടുപേരെ പ്രതിചേർത്ത് പള്ളുരുത്തി പൊലീസ് കേെസടുത്തു. കാഞ്ഞിരമറ്റം മാറാതിപറമ്പിൽ അഭിൻ (35), ഇടക്കൊച്ചി പാവുമ്പായി മൂലയിൽ പ്രജിൻ (31) എന്നിവർക്കെതിരെയാണ് കേസ്. ജില്ലയുടെ വിവിധ പ്രദേശങ്ങളിലുള്ള പത്തോളം പേരാണ് പരാതിക്കാർ. ഒന്നാം പ്രതിയായ അഭി​െൻറ നിർദേശപ്രകാരം പ്രജിനാണ് ജോലിക്ക് ഇവരെ മലേഷ്യയിൽ എത്തിച്ചതെന്ന് പൊലീസ് പറയുന്നു. ഇവിടത്തെ ഓയിൽ റിഗ് കമ്പനിയിൽ ഉയർന്ന ശമ്പളവും താമസസൗകര്യവും വാഗ്ദാനം ചെയ്തശേഷം ജോലിയും സൗകര്യങ്ങളും നിഷേധിക്കുകയായിരുെന്നന്ന് തട്ടിപ്പിനിരയായവർ പരാതിയിൽ പറയുന്നു. പിന്നീട് കുറഞ്ഞ ശമ്പളത്തിൽ പലയിടത്തായി ജോലിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. നാൽപതോളം പേരെയാണ് ഇവർ ഇത്തരത്തിൽ മലേഷ്യയിൽ എത്തിച്ചത്. ഇതുമായി ബന്ധപ്പെട്ട് വാക്കുതർക്കങ്ങളിൽ ഏർപ്പെട്ടവരെ ക്രൂരമർദനത്തിന് വിധേയരാക്കിയതായും പറയുന്നു. 96,000 രൂപ ഇവരിൽനിന്നും രണ്ടു പ്രതികളും ചേർന്ന് വാങ്ങിയശേഷം പാസ്പോർട്ടും പിടിച്ചുവെക്കുകയായിരുന്നു. മലേഷ്യയിലെ എംബസിയുമായി ബന്ധപ്പെട്ടശേഷം ഒരുവിധം രക്ഷപ്പെട്ട് നാട്ടിൽ എത്തുകയായിരുെന്നന്ന് പരാതിക്കാർ പറയുന്നു. കുറച്ചുപേർ ഇേപ്പാഴും കുടുങ്ങിക്കിടക്കുകയുമാണ്. 50,000 രൂപ കുറഞ്ഞ ശമ്പളം വാഗ്ദാനം ചെയ്താണ് പണം വാങ്ങിയത്. സംഭവം സംബന്ധിച്ച് വിശദ അന്വേഷണം നടത്തിവരുകയാണെന്നും ഉയർന്ന ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് പ്രതികളെ ഇവിടെ എത്തിക്കാനുള്ള നടപടി ആരംഭിച്ചതായും പള്ളുരുത്തി സബ് ഇൻസ്പെക്ടർ എ.ജി. ബിബിൻ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.