കൊച്ചി അഴിമുഖത്ത് മുങ്ങിയ മീൻപിടിത്ത ബോട്ട് ഉയര്‍ത്താനായില്ല

മട്ടാഞ്ചേരി: ചൊവ്വാഴ്ച കൊച്ചി അഴിമുഖത്ത് മുങ്ങിത്താഴ്ന്ന മത്സ്യബന്ധന ബോട്ട് ഉയര്‍ത്താൻ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല.കപ്പല്‍ ചാലില്‍ കായലിനടിയിൽ ബോട്ട് ഉറഞ്ഞുപോയതിനാല്‍ ക്രയിന്‍ ഉപയോഗിച്ച് ഉയര്‍ത്താന്‍ കഴിയാത്ത സാഹചര്യമാണ്. ബോട്ട് മുറിച്ചുചെയ്ത് മാറ്റാനേ കഴിയൂവെന്നാണ് അധികൃതര്‍ പറയുന്നത്. കപ്പല്‍ ചാലിലായതിനാല്‍ വലിയ കപ്പലുകള്‍ക്ക് കടന്നുപോകാന്‍ കഴിയാത്ത സാഹചര്യമാണ്. 14 മീറ്ററാണ് ഇവിടെ ആഴം. അഞ്ച് മീറ്ററോളം ഉയരത്തിലാണ് ബോട്ട് ചളിയിൽ പൂണ്ടുകിടക്കുന്നത്. ആഴം കൂടിയ കപ്പലുകൾ ഇതുവഴി കടന്നുപോകുന്നത് ദുരന്തത്തിന് ഇടയാക്കുമെന്നതിനാൽ പോർട്ട് അധികൃതരും ആശങ്കയിലാണ്. ബോട്ട് പൊക്കി മാറ്റണമെന്നാവശ്യപ്പെട്ട് ബോട്ടുടമക്ക് പോർട്ട്നോട്ടീസ് നൽകിയിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ എട്ടേമുക്കാലോടെയാണ് യേശുദാസ് എന്നയാളുടെ ഉടമസ്ഥതയിലുള്ള നീതിമാന്‍ എന്ന ബോട്ട് അഴിമുഖത്ത് മുങ്ങിയത്. ബോട്ട് കിടക്കുന്നയിടത്ത് കയര്‍ കെട്ടി ബോയ സ്ഥാപിച്ചിട്ടുണ്ട്. ബോട്ട് ഉയര്‍ത്താനുള്ള ശ്രമം വ്യാഴാഴ്ചയും തുടരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.