സായാഹ്ന ധർണ സംഘടിപ്പിച്ചു

പള്ളുരുത്തി: ഇന്ധനവില വർധനയിൽ പ്രതിഷേധിച്ച് കെ.സി.വൈ.എം കൊച്ചി രൂപത തോപ്പുംപടിയിൽ സായാഹ്നധർണ സംഘടിപ്പിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഷെറി ജെ. തോമസ് ധർണ ഉദ്ഘാടനം ചെയ്തു. ജി.എസ്.ടിയിൽ ഉൾപ്പെടുത്തി ഇന്ധനവില നിർണയിക്കണമെന്നും സംസ്ഥാനം ഈടാക്കുന്ന അമിതനികുതിയിൽ ഇളവ് വരുത്തി ജനങ്ങൾക്കുണ്ടാകുന്ന അധികഭാരം കുറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രൂപത ഡയറക്ടർ ഫാ. ആൻറണി കുഴുവേലിൽ ആമുഖ പ്രഭാഷണം നടത്തി. കൺവീനർ പൈലി ആലുങ്കൽ അധ്യക്ഷത വഹിച്ചു. ബാബു കാളിപ്പറമ്പിൽ, ആൽബി ഗോൺസാൽവസ്, ജോമോൻ ചിറക്കൽ, ജോബ് പുളിക്കിൽ, ബെന്നി ജോസഫ്‌, നെൽസൺ കോച്ചേരി, ഷീല ജേറോം, ബാസ്റ്റിൻ വെട്ടിക്കാപ്പള്ളി, റിഡ്ജൻ റിബല്ലോ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.