മലയിടിഞ്ഞ് വീട് അപകടാവസ്ഥയില്‍

മൂവാറ്റുപുഴ: കനത്ത മഴയില്‍ മലയിടിഞ്ഞ് വീണ് വീട് അപകടാവസ്ഥയി ല്‍. പായിപ്ര പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ നിരപ്പ് മേയ്ക്കപ്പടിയ്ക്കല്‍ എം.ഐ. കുഞ്ഞുമൈതീ​െൻറ വീടി​െൻറ പിന്നിലേക്കാണ് ഞായറാഴ്ച രാത്രി സമീപത്തെ മലയിടിഞ്ഞത്. കൂറ്റന്‍ കല്ലുകളും മണ്ണും വീടി​െൻറ ഭിത്തിയില്‍ തട്ടി നില്‍ക്കുകയാണ്. മണ്ണും കല്ലും നീക്കിയാലേ വീടി​െൻറ കേടുപാടുകള്‍ അറിയാന്‍ കഴിയൂ. വീടിന് പിന്നിലെ മല സംരക്ഷണ ഭിത്തി കെട്ടിയാണ് സംരക്ഷിച്ചിരുന്നത്. റവന്യൂ അധികൃതര്‍ സ്ഥലത്തെത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.