മൂവാറ്റുപുഴ: സർക്കാർ സർവിസിൽ സ്തുത്യർഹമായ സേവനം നടത്തുന്ന ഉദ്യോഗസ്ഥർക്കുള്ള മൂവാറ്റുപുഴ പൗരസമിതിയുടെ സ്നേഹോപഹാരം നാഷനൽ ഹൈവേ വിഭാഗം അസിസ്റ്റൻറ് എൻജിനീയർ സി.വി. ബെന്നി അർഹനായി. പൊതുജനങ്ങളുടെ പരാതി പരിഹരിച്ച് ഉദ്യോഗസ്ഥതലത്തിൽ ക്രിയാത്മകമായ ഇടപെടലുകളിലൂടെ ദേശീയപാതയിൽ പരിഷ്കാരങ്ങൾ നടത്തി ജനങ്ങളുടെ അംഗീകാരം നേടിയ ഉദ്യോഗസ്ഥനാണ് യത്. എൽദോ എബ്രഹാം എം.എൽ.എ ഉപഹാരം സമ്മാനിച്ചു. മൂവാറ്റുപുഴ പൗരസമിതി പ്രസിഡൻറ് മുസ്തഫ കൊല്ലംകുടി അധ്യക്ഷത വഹിച്ചു. ജിജോ പാപ്പാലിൽ, സെക്രട്ടറി ഷാഹുൽ ഹമീദ്, ട്രഷറർ എം.ബി. സന്തോഷ് കുമാർ, പരീത് ഇഞ്ചക്കുടി, സുഗതൻ വാശികവല, എം.പി ദേവരാജൻ, സത്താർ പള്ളിചിറങ്ങര, കൊച്ചു മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.