പായിപ്ര പഞ്ചായത്തിൽ ബഡ്‌സ് സ്കൂൾ

മൂവാറ്റുപുഴ: പായിപ്ര ഗ്രാമപഞ്ചായത്തിൽ ബഡ്‌സ് സ്‌കൂളിന് അനുമതി. ഭിന്നശേഷിക്കാരായ കുട്ടികളെ പഠിപ്പിക്കുകയും പരിപാലിക്കുകയും തൊഴില്‍ പരിശീലനം നല്‍കുകയും ചെയ്യുന്ന കേന്ദ്രമായ ബഡ്‌സ് സ്‌കൂൾ പായിപ്ര പേഴയ്ക്കാപ്പിള്ളി ഹൈസ്‌കൂളിലാണ് ആരംഭിക്കുന്നത്. ബഡ്‌സ് സ്‌കൂള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ജില്ല പഞ്ചായത്തംഗം എന്‍. അരുണ്‍ സാമൂഹികക്ഷേമ വകുപ്പിനും ജില്ല ഉപദേശക സമിതിക്കും അപേക്ഷ നല്‍കിയിരുന്നു. ഗ്രാമപഞ്ചായത്ത് അഞ്ചു ലക്ഷവും ജില്ല ഭരണകൂടവും കുടുംബശ്രീ മിഷനും 12-ലക്ഷവും അനുവദിച്ചിട്ടുണ്ട്. സ്കൂളി​െൻറ പ്രവർത്തനങ്ങൾക്കായി രണ്ട് മുറികൾ ഒരുക്കിയിട്ടുണ്ട്. ജില്ല പഞ്ചായത്ത് ഹാളിലെ ജില്ല ഉപദേശക സമിതിയോഗത്തില്‍ ജില്ല പഞ്ചായത്ത് പ്രസിഡൻറ് ആശ സനില്‍ പായിപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആലീസ് കെ. ഏലിയാസിന് അനുമതി പത്രം കൈമാറി. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് അബ്‌ദുല്‍ മുത്തലിബ്, ജില്ല പഞ്ചായത്തംഗം എന്‍. അരുണ്‍, കുടുംബശ്രീ മിഷന്‍ ജില്ല കോ-ഓഡിനേറ്റര്‍ ടാനി തോമസ്, കെ.ആര്‍. രാകേഷ്, പ്രോഗ്രാം ഓഫിസര്‍ കെ.എം.അനൂപ്, ജില്ല പഞ്ചായത്ത് അംഗങ്ങള്‍, മറ്റു ജനപ്രതിനിധികൾ എന്നിവർ സംബന്ധിച്ചു. 2017- ഡിസംബറിൽ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ജില്ല പഞ്ചായത്തംഗം എന്‍. അരുണ്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.