തോട്ടപ്പള്ളിയിൽ മധ്യവയസ്​കനെ ഇടിച്ച വാഹനം കണ്ടെത്തി; രണ്ടുപേർ അറസ്​റ്റിൽ

അമ്പലപ്പുഴ: തോട്ടപ്പള്ളിയിൽ മധ്യവയസ്കൻ അപകടത്തിൽ മരിച്ച സംഭവത്തിൽ ഇടിച്ച വാഹനം അമ്പലപ്പുഴ പൊലീസ് കണ്ടെത്തി. കെ.ആർ.സി പാർസൽ മിനി ലോറിയാണ് എറണാകുളത്തുനിന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയത്. ഡ്രൈവർ കോട്ടയം കുമാരനല്ലൂർ വട്ടമുകളിൽ സുനിൽ (47), വൈക്കം ടി.വി പുരം ചെമ്മനക്കൽ ശ്രീദേവൻ നായർ (42) എന്നിവരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. കലവൂർ ഹനുമരുവെളിയിൽ വാസുദേവ​െൻറ മകൻ സുനിൽ കുമാറാണ് കഴിഞ്ഞ ബുധനാഴ്ച പുലർച്ച രണ്ടോടെ തോട്ടപ്പള്ളി മാത്തേരി ജങ്ഷന് സമീപം വാഹനമിടിച്ച് മരിച്ചത്. മൃതദേഹം 17 കിലോമീറ്റർ അകലെ കളർകോട് ഭാഗത്തുനിന്നാണ് കണ്ടെത്തിയത്. അപകടശേഷം വാഹനം നിർത്താതെ പോവുകയായിരുന്നു എന്ന് ലോറി ഡ്രൈവറും ക്ലീനറും ചോദ്യം ചെയ്യലിൽ പൊലീസിനോട് സമ്മതിച്ചു. സംഭവം അറിഞ്ഞ് പൊലീസ് സ്ഥലത്ത് എത്തിയെങ്കിലും മൃതദേഹം കണ്ടെത്താൻ കഴിഞ്ഞില്ല. മണിക്കൂറുകൾ കഴിഞ്ഞ് മൃതദേഹം കളർകോടുള്ള മന്ത്രി ജി. സുധാകര​െൻറ ഓഫിസിന് സമീപം കണ്ടെത്തുകയായിരുന്നു. പൊലീസ് എത്തുമ്പോൾ മൃതദേഹത്തിൽ വസ്ത്രങ്ങൾ ഉണ്ടായിരുന്നില്ല. മൃതദേഹം മറ്റൊരു വാഹനത്തിൽ കുരുങ്ങി കളർകോട് ഭാഗത്ത് എത്തിയതാണോ അതോ ഇടിച്ച വാഹനത്തിൽ തന്നെ കുരുങ്ങിയതാണോ എന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. ഇതിന് ദേശീയപാതയിലെ സി.സി ടി.വി കാമറകൾ പരിശോധിച്ചെങ്കിലും ഫലമുണ്ടായില്ല. പിന്നീട് അരൂർ ടോൾ പ്ലാസയിലെ കാമറയിൽനിന്നാണ് വാഹനം തിരിച്ചറിഞ്ഞത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.