വെടിയുണ്ടകളെ 'പ്രതിരോധിക്കാൻ' ഭീമൻപേന

കൊച്ചി: പേനയുടെ സമരമുഖങ്ങളെ വെടിയുണ്ടകൾ ഇല്ലാതാക്കുമ്പോൾ ശക്തിപ്പെടുത്തേണ്ടതി​െൻറ ഓർമപ്പെടുത്തലിൽ ഭീമൻ പേനയുമായൊരു യുവാവ്. ഏകത്വം സന്ദേശമുയർത്തി രാജ്യത്തെ അഖണ്ഡതയെക്കുറിച്ചെഴുതാൻ കാർട്ടൂണിസ്റ്റും ഗിന്നസ് ജേതാവുമായ കോഴിക്കോട് മുക്കം സ്വദേശി എം. ദിലീഫാണ് ലോകത്തിലെ ഏറ്റവും വലിയ പേന നിർമിച്ചത്. ആറര മീറ്റർ നീളവും 75 സ​െൻറീമീറ്റർ വ്യാസവും വരുന്ന എഴുതാവുന്ന പേന വ്യാഴാഴ്ച വൈകീട്ട് നാലിന് ഒബ്റോൺ മാളിൽ പ്രദർശിപ്പിക്കും. ഗിന്നസ് ബുക്ക് ലക്ഷ്യമിട്ട് ഡിസൈനർ ഐശയാണ് പേന രൂപകൽപന ചെയ്തത്. ഇരുമ്പ്, ചെമ്പ്, പ്ലാസ്റ്റിക് എന്നിവ ഉപയോഗിച്ച് നിർമിച്ച പേനയിൽ ഗ്ലൂ ഇങ്കാണ് ഉപയോഗിക്കുന്നത്. 15 ദിവസം കൊണ്ട് നിർമിച്ച പേന മൂന്ന് ക്വിൻറലുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.