കൊച്ചി: എ.എൽ. ജേക്കബിെൻറ 22ാം ചരമവാർഷികത്തോടനുബന്ധിച്ച് 22ന് അനുസ്മരണ സമ്മേളനം സംഘടിപ്പിക്കും. സി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. കെ.വി. തോമസ് എം.പി അധ്യക്ഷത വഹിക്കും. എൻ.സി.പി ദേശീയ സെക്രട്ടറി ടി.പി. പീതാംബരൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തും. 'വാർത്തയും മാധ്യമ സദാചാരവും' വിഷയത്തിൽ തോമസ് ജേക്കബ് മുഖ്യ പ്രഭാഷണം നടത്തും. വയലാർ രവി എം.പി, യു.ഡി.എഫ് കൺവീനർ പി.പി. തങ്കച്ചൻ, മരട് മുനിസിപ്പാലിറ്റി ചെയർപേഴ്സൺ സുനില സിബി, ഡി.സി.സി പ്രസിഡൻറ് ടി.ജെ. വിനോദ് എന്നിവർ സംസാരിക്കും. കൊച്ചി മേയർ സൗമിനി ജയിൻ, കോൺഗ്രസ് ദേശീയ വക്താവ് പി.സി. ചാക്കോ, എം.എൽ.എമാരായ വി.ഡി. സതീശൻ, പി.ടി. തോമസ്, ഹൈബി ഈഡൻ, അൻവർ സാദത്ത്, റോജി എം. ജോൺ, വി.പി. സജീന്ദ്രൻ, എൽദോസ് കുന്നപ്പിള്ളി തുടങ്ങിയവർ സംബന്ധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.