കൊച്ചി: ഇന്ധന വിലവർധന കക്കൂസ് നിർമിക്കാനാണെന്ന പ്രസ്താവന നടത്തിയ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തിന് കെ.എസ്.യു മഹാരാജാസ് കോളജ് യൂനിറ്റ് പ്രതീകാത്മകമായി ക്ലോസറ്റ് കൈമാറി. കോളജിൽനിന്ന് പ്രകടനമായി ഗാന്ധിസ്ക്വയറിന് സമീപമുള്ള സപ്ലൈകോ പമ്പിനു മുന്നിലെത്തിയാണ് പ്രവർത്തകർ കേരളത്തിൽ നിന്നുള്ള ആദ്യ ക്ലോസറ്റ് കൈമാറിയത്. ടിറ്റോ ആൻറണി ഉദ്ഘാടനം ചെയ്തു. കണ്ണന്താനത്തിെൻറ പ്രസ്താവന ജനങ്ങളെ അപഹസിക്കുന്നതാണ്. കാറുള്ളവർക്ക് മാത്രമാണ് ഇന്ധന വിലവർധന ബുദ്ധിമുട്ടുണ്ടാക്കുന്നതെന്ന വാദം ശുദ്ധ മണ്ടത്തമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോളജ് യൂനിറ്റ് പ്രസിഡൻറ് എൽ.എസ്. തേജസ് അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി കെ. സേതുരാജ്, ഹബീബ് റഹ്മാൻ, ജിബിൻ ബാബു, കെ.എച്ച്. അനീഷ്, ബിച്ചു, ആതിര സന്തോഷ്, എസ്. നീലിമ, ജോസ് ഫെലിക്സ്, നീൽ ഹർഷൽ, മരിയ, ഷഹാന, പ്രിയ പ്രവീൺ, വിനു ആർ, വനീഷ് വാസു, ടി. ഫ്രാൻസിസ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.