കഞ്ചാവ് വിൽപന: പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ ഒമ്പതുപേർ പിടിയിൽ

കൊച്ചി: നഗരത്തിലെ വിദ്യാലയ പരിസരങ്ങളിൽ കഞ്ചാവും മറ്റു ലഹരിവസ്തുക്കളും വിറ്റിരുന്ന സംഘത്തിലെ പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ ഒമ്പതുപേർ പിടിയിലായി. ആലപ്പുഴ പാതിരപ്പള്ളി സ്വദേശി ജയ്സൺ (23), നെട്ടൂർ സ്വദേശി നെജാത് (18) എന്നിവർക്കൊപ്പമാണ് ഏഴ് പ്രായപൂർത്തിയാകാത്തവരെയും ഷാഡോ പൊലീസ് പിടികൂടിയത്. ഇവരിൽനിന്ന് മുക്കാൽ കിലോയോളം കഞ്ചാവും മറ്റ് ലഹരിവസ്തുക്കളും കണ്ടെത്തി. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥികൾ സ്ഥിരമായി ക്ലാസിൽ എത്താത്തതിനെത്തുടർന്ന് അധ്യാപകരും രക്ഷിതാക്കളും സിറ്റി പൊലീസ് കമീഷണർ എം.പി. ദിനേശിന് വിവരം നൽകിയിരുന്നു. അദ്ദേഹത്തി​െൻറ നിർദേശപ്രകാരം ഷാഡോ പൊലീസ് വിദ്യാലയ പരിസരങ്ങൾ തുടർച്ചയായി നിരീക്ഷിക്കുന്നതിനിടെയാണ് സംഘം പിടിയിലായത്. സമപ്രായക്കാരായ വിദ്യാർഥികൾക്ക് ലഹരിമരുന്ന് ആദ്യം സൗജന്യമായി നൽകും. പിന്നീട് ആവശ്യപ്പെടുമ്പോൾ പണത്തിന് വിൽക്കുകയായിരുന്നു സംഘത്തി​െൻറ രീതി. ഇടവേള സമയങ്ങളിൽ വിദ്യാലയ പരിസരങ്ങളിൽ തമ്പടിച്ചായിരുന്നു സംഘത്തി​െൻറ പ്രവർത്തനം. പ്രതികളെ ചോദ്യം ചെയ്തതിൽനിന്ന് ലഹരി വസ്തുക്കൾ എത്തിച്ചുനൽകുന്ന സംഘത്തെക്കുറിച്ച് സൂചന ലഭിച്ചതായി പൊലീസ് അറിയിച്ചു. ക്രൈം ഡിറ്റാച്ച്മ​െൻറ് എ.സി.പി ബിജി ജോർജി​െൻറ നേതൃത്വത്തിലാണ് പ്രതികളെ ചോദ്യം ചെയ്തത്. ഷാഡോ എസ്.ഐ ഹണി കെ. ദാസ്, കടവന്ത്ര എസ്.ഐ വിജയ് ശങ്കർ, സെൻട്രൽ എസ്.ഐ ജോസഫ് സാജൻ, സി.പി.ഒ.മാരായ ഹരിമോൻ, അഫ്സൽ, സാനു, സാനു മോൻ, വിശാൽ, വിനോദ്, സദീപ്, യൂസഫ്, ഷാജി,സനോജ്, രാഹുൽ, പ്രശാന്ത്, ശ്യാം എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.